സംസ്ഥാന ഭരണം ഇടതുപക്ഷമാണ്. കേരളം എല്ലാ മനുഷ്യരുടേയും ആശയും ആവേശവുമാണ്. മനുഷ്യന് പ്രാധാന്യം നൽകി മതത്തിന് രണ്ടാമത് പ്രാധാന്യം നൽകുന്ന ജനങ്ങളാണ് കേരളത്തിലുള്ളതും. സാധാരണക്കാർ മുതൽ ഉന്നതർ വരെയും ഈ ചിന്താഗതിയിൽ ജീവിച്ചു വരുന്നവരുമാണ്. ഓരോ നിമിഷവും കേരളത്തിലുണ്ടാവുന്ന മാറ്റങ്ങൾ അത് ജീവിത വിജയം കൈവരിക്കുന്ന മാറ്റങ്ങൾ മാത്രമായിരുന്നു. തെറ്റായ ഏത് ചിന്ത വന്നാലും അതിനെ എതിർക്കപ്പെടാൻ ഇവിടെ ആശയങ്ങൾ ഉണ്ടായിരുന്നു. അത് പറയാൻ ആളും അർത്ഥവും ഉണ്ടായിരുന്നു. കേരളത്തിലെ സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നവർ മതത്തിൻ്റെ പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കുന്നതും വർത്തമാനകാലത്ത് നാം കാണുന്നുണ്ട്. ഇത്തരം പ്രവണതകൾ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായിരുന്നെങ്കിൽ ഏതെല്ലാം ചർച്ചകൾ ഇവിടെ കൊഴുത്തേനെ, അത് ഉയർന്ന തസ്തികകളിൽ ആയതു കൊണ്ട് ഒരു പ്രതികരണവും ഉണ്ടാകുന്നില്ല. സിവിൽ സർവീസ് നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഏർപ്പാടുകൾ ഉണ്ടായിട്ട് ഒരു സർവീസ് സംഘടന പോലും പ്രതികരിച്ചില്ല. ഒരു സാംസ്കാരിക പ്രസ്ഥാനം പോലും പ്രതികരിച്ചില്ല. കേരളത്തിലെ ഡസൻ കണക്കിന് ഉള്ള രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചില്ല. എന്തിനും ഏതിനും അഭിപ്രായം പറയുന്നവർ പോലും മിണ്ടുന്നില്ല. കഴിഞ്ഞ രണ്ട് ദിവസം മുന്നേ പ്രമുഖ കവിയുടെ എഫ് ബി പോസ്റ്റ് വായിച്ചു. മറ്റാരുമല്ല കെ സച്ചിദാനന്ദൻ തന്നെ. എന്തുപറ്റി ഇവർക്കൊക്കെ എന്ന ചിന്ത മലയാളിക്ക് നഷ്ട്മായിട്ടുണ്ടാവും. കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ആൾക്കൂട്ടം കാണുമ്പോൾ കയ്യടിക്കായ് വർത്തമാനം പറയുന്നവരായി എല്ലാവരും മാറിപ്പോകുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടവരാകരുത് മലയാളികൾ. കേരളം നമ്മുടെ മനസ്സാണ്, ജീവനാണ്, പ്രാണനാണ് ഈ ചിന്ത ഓരോ മലയാളിക്കും ഉണ്ടാകട്ടെ
സംസ്ഥാനത്തെ ഹിന്ദു മതത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി കമ്മീഷണര്‍. ഗ്രൂപ്പ് അഡ്മിന് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മെറ്റയുടെ സഹായം തേടിയിരുന്നു. ഹാക്ക് ചെയ്തിട്ടില്ലെന്നാണ് മെറ്റ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് പരിശോധനാ ഫലവും റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറും.
മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചിട്ടുണ്ട്. കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.