ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി സൃഷ്ടിക്കലോ?ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനെ സുവര്‍ണക്ഷേത്രത്തില്‍ വച്ച് വെടിയുതിർത്ത് കൊല്ലാൻ ശ്രമിച്ചത് നാരായണ്‍ ചൗരയെന്ന കൊടും ഭീകരനാണ്.
മതശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്ര കവാടത്തിൽ സേവനമനുഷ്ഠിക്കുമ്പോള്‍ ആണ് ബാദലിന് നേരെ വെടിവയ്പ്പ് നടന്നത്. ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി ബന്ധമുള്ള നരെയ്ൻ സിങ് ചൗരയാണ് വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കീഴ്പ്പെടുത്തി പോലീസിന് കൈമാറിയത്.
സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ഉത്തരവ് അനുസരിച്ചാണ് സുവര്‍ണക്ഷേത്ര കവാടത്തിന് മുന്നില്‍ കുന്തവുമായി സുഖ്ബീർ സിംഗ് ബാദല്‍ കാവലിരുന്നത്. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം എന്നും നിര്‍ദേശിച്ചിരുന്നു. 2007-2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ പിഴവുകള്‍ക്കാണ് ബാദലിന് ശിക്ഷ വിധിച്ചത്.
ആരാണ് നാരായൺ സിങ്ങ് ചൗര??????
1986 -ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ചൗര കുപ്രസിദ്ധ ബുരൈല്‍ ജയില്‍ചാടല്‍ കേസിലടക്കം പ്രധാന കണ്ണിയായിരുന്നു. 2004 ജനുവരിയിലായിരുന്നു ചണ്ഡീഗഢിലെ അതിസുരക്ഷാ ജയിലായ ബുരൈല്‍ ജയിലിലെ രക്ഷപ്പെടല്‍. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജഗ്താര്‍ സിങ് താര, പരംജിത് സിങ് ഭിയോര, ജഗ്താര്‍ സിങ് ഹവാര, ദേവി സിങ് എന്നിവരായിരുന്നു അന്ന് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.
ജയിലിനടിയില്‍ തുരങ്കം നിര്‍മിച്ചായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. ഈ രക്ഷപ്പെടലില്‍ നാരായണ്‍ ചൗരയ്ക്കും പങ്കുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും 2005-ല്‍ ജയില്‍മോചിതനായി. പക്ഷേ, അതിനുശേഷവും പാകിസ്താനില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ച് പഞ്ചാബിലേക്കെത്തിക്കുന്ന ജോലി തുടർന്നുവെന്ന് പോലീസ് പറഞ്ഞു.
ആയുധക്കടത്തുമായി ബന്ധപ്പെട്ട് 2013 ഫെബ്രുവരി 28 ന് പഞ്ചാബ് പോലീസ് യു.എ.പി.എ നിയമപ്രകാരം നാരായണ്‍ ചൗരയേയും സംഘത്തേയും വീണ്ടും അറസ്റ്റ് ചെയ്യുകയും നിരവധി ആയുധ ശേഖരം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം 2018 ഓഗസ്റ്റ് മാസത്തിലാണ് മോചിതനായത്.1984-ലെ സിഖ് കലാപകാലത്ത് ഖലിസ്താന്‍ പോരാട്ടത്തില്‍ പ്രധാനിയായിരുന്നു നാരായണ്‍ ചൗര.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.