തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു.
ഇൻ്റർ നാഷണൽ യൂണിവേഴ്സിറ്റികളും ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും തമ്മിൽ വിവിധ രംഗങ്ങളിൽ ധാരണ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഗവേഷണ പാതകളിലുള്ള സഹകരണം പ്രാരംഭം കുറിയ്ക്കുമെന്ന് ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സ്റ്റഡീസ് അസി.ഡീനും അസി. പ്രൊഫസറുമായ ഡോ. യുസഫ് നാസ്സർ അൽ ഹുസൈനി പ്രസ്ഥാവിച്ചു.
കൊച്ചി ഇൻഫോപാർക്കിന്റെയും , സ്മാർട്ട് സിറ്റിയുടെയും മുൻ സിഇഒ ജിജോ ജോസഫ് , ഡിസിഷൻ ട്രീ സൊല്യൂഷൻസ് സ്ഥാപകൻ സെന്തിൽ കുമാർ ബാംഗളൂർ,ഡോ. മഹമൂദ് സെയ്ദ് അൽ ബെഹാരി (അസി. പ്രൊഫസർ, സോഹാർ യൂണിവേഴ്സിറ്റി, ഒമാൻ),ഡോ. വാസിൻ അയ്മാൻ അൽ ഖിഷ്രി ( അറബ് ഓപ്പൺ യൂണിവേഴ്സിറ്റി, ഒമാൻ), ഡോ. യൂസഫ് നാസർ അൽ ഹുസൈനി (അസി.പ്രൊഫസർ, അറബ് ഓപ്പൺ യൂണിവേഴ്സിറ്റി) ,ഷിനോജ് ചെറുവത്തൂർ ( ഇ.എം.ഇ.എ ഹെഡ് ഓഫ് ഡിസിപ്ലിൻ – ഇൻസ്ട്രുമെന്റെഷൻ & കണ്ട്രോൾ, സ്കോട്ലൻഡ് ),ടെക്ജൻഷ്യ കമ്പനിയുടെ സ്ഥാപകനും സി.ഈ.ഓ യുമായജോയ് സെബാസ്റ്റ്യൻ , .രാജേഷ് ആർ (ഐ. ബി. എം സീനിയർ എക്സിക്യൂട്ടീവ് ഐ.ടി ആർക്കിടെക്കറ്റ് , ബാംഗളൂർ), നാസിം അബ്ദുള്ള( ചെയർമാൻ, നൈക്കോ ഐ. ടി. എസ്, കൊച്ചി ), ഡോ. സുധീപ് എളയിടം (പ്രൊഫസർ, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് ) , പീറ്റർ ചെന്നൈ ( ഡിസിഷൻ ട്രീ ഐ ടി വിദഗ്ധൻ ) എന്നീ നിർമ്മിത ബുദ്ധി മെഷീൻ ലേണിംഗ് രംഗത്തെ പ്രമുഖ വിദഗ്ദ്ധർ പ്രഭാഷണം നടത്തി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളിൽ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുള്ളവരും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പൊതുജനങ്ങളും ഉണ്ടായിരുന്നു.
കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഡോ. ജോൺ ടി.എബ്രഹാം, കൺവീനർമാരായ ഹരികൃഷ്ണൻ പി, ലയന ബിനു , ഒമർ അൽ അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അതിവിപുലമായ സംഘാടക സമിതി വിജയകരമായി പ്രവർത്തിച്ചു.
നിർമ്മിത ബുദ്ധിയുടെയും മെഷീൻ ലെണിംഗിന്റെയും നൂതനമായ സാധ്യതകളെയും വ്യവസായിക അക്കാദമിക അവസരങ്ങളെയും പറ്റി കോൺഫെറെൻസിൽ ചർച്ചയായി. മൂന്ന് ദിനം നീണ്ട് നിന്ന
കോൺഫെറെൻസിൽ ഒമാനിലെ പ്രധാന സർവകലാശാലകളിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിദഗ്ധരും ഇന്ത്യയിലെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലെ വിദഗ്ധരും പ്രഭാഷണങ്ങൾ നടത്തി. നൂറിൽ പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു .
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.