തിരുവനന്തപുരം: സ്പാർക്ക് വഴി ശമ്പള വിതരണം ഇപ്പോൾ തന്നെ വലിയ അപാകത നേരിടുന്നു. അപ്പോൾ പുതിയ തന്ത്രവുമായി സർക്കാർ, ജീവനക്കാരുടെ ശമ്പള ബില്‍ കേന്ദ്രീകൃതമായി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം ശമ്പളം പോലും നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഈ നടപടിയില്‍ നിന്നും പിന്മാറണമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ പറയുന്നു.ഇത്തരം കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും പത്രവാർത്ത കളിലൂടെയും പ്രചരിക്കുന്നു. അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വിതരണത്തിൽ കഴുകൻ കണ്ണുകളോടെ പിടിമുറുക്കാനുള്ള ആസൂത്ര ശ്രമമാണിത്.
സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിൽ ലഭിച്ചു കൊണ്ടിരുന്ന വിവിധ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നു. ഇതുവഴി 65000 കോടിയലധികം രൂപയാണ് സർക്കാർ അടിച്ച് മാറ്റിയിരിക്കുന്നത്,2019 ജൂലൈയില്‍ ലഭിക്കേണ്ട 11-ാം ശമ്പള പരിഷ്ക്കരണത്തിന്റെ അരിയര്‍ തുക ഇതേവരെ നല്‍കിയിട്ടില്ല. അഞ്ചു വര്‍ഷമായി ലീവ് സറണ്ടറും ലഭിച്ചിട്ടില്ല. ക്ഷാമബത്ത 6 ഗഡുക്കളിലായി 19% കിട്ടാനുണ്ട്. 2021 ല്‍ ലഭിക്കേണ്ട 5% ക്ഷാമബത്ത അനുവദിച്ചപ്പോള്‍ അവിടെയും കടുംവെട്ടായി 78 മാസത്തെ കുടിശ്ശിക നിഷേധിച്ചു.
അതൊന്നും പോരാതെ ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സര്‍ക്കാരിനു നേരിട്ട് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഗൂഢ പദ്ധതിയാണ് കേന്ദ്രീകൃത ശമ്പള പരിഷ്ക്കരണo.നൂറോളം സര്‍ക്കാര്‍ വകുപ്പുകളിലായി ആയിരക്കണക്കിനു തസ്തികയിലുള്ള അഞ്ചരലക്ഷം ജീവനക്കാരുടെ ശമ്പള ബില്ലാണ് സര്‍ക്കാര്‍ തയ്യാറാക്കിത്തരും എന്ന് പറയുന്നത്. ഓരോ വകുപ്പിലേയും ഓഫീസുകളില്‍ ഡി.ഡി.ഒ മാര്‍ ചെയ്യുന്ന ജോലി കേന്ദ്രീകൃത പൂളില്‍ സര്‍ക്കാര്‍ നടത്തണമെങ്കില്‍ വന്‍തോതിലുള്ള മനുഷ്യ വിഭവശേഷിയും ഉയര്‍ന്ന ഡാറ്റാ സ്റ്റോറേജുള്ള സെര്വറുകളുമടക്കം സജ്ജമാക്കേണ്ടി വരും.
നിലവിലുള്ള ശമ്പള വിതരണ സംവിധാനത്തെ പൊളിച്ചെഴുതാനുള്ള തിരക്കുപിടിച്ച തീരുമാനം ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജീവനക്കാരുടെ സര്‍വ്വീസ്, ലീവ്, പ്രൊമോഷന്, ഗ്രേഡ്, ഡ്യൂട്ടി സമയം എന്നിങ്ങനെ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ കേന്ദ്രീകൃതമായി നടത്തുക അസാദ്ധ്യമാണ്. അങ്ങനെ നടത്തുമ്പോള്‍ അതില്‍ പിഴവുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം നിഷേധിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഭരണ പരിഷ്ക്കാര കമ്മീഷന്റെ ശുപാര്‍ശകളുടെ മറവില്‍ ഓരോ ദിവസവും ഓരോ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയാണ്. കേന്ദ്രീകൃത സംവിധാനം വന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കമുള്ള സംഭാവനകള്‍ സര്‍ക്കാരിന് നേരിട്ട് നിയന്ത്രിക്കാനാവും. പണലഭ്യതയ്ക്കനുസരിച്ച് മാത്രം ശമ്പളം വിതരണം ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിയും. നികുതി പിരിവിലും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിലും പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജീവനക്കാരുടെ ശമ്പളത്തേയാണ് ഉന്നമിട്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
നിലവിലുള്ള സംവിധാനങ്ങളെ പൊളിച്ചെഴുതി ഓഫീസുകളേയും സ്ഥാപന മേധാവികളേയും നോക്കുകുത്തിയാക്കി സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ശമ്പള വിതരണം നിയന്ത്രിക്കാനുള്ള കുത്തകവല്‍ക്കരണമാണ് ഇപ്പോള്‍ നടക്കുന്നത്.കേന്ദ്രീകൃത ശമ്പള വിതരണ സംവിധാനം കൊണ്ട് എന്ത് നേട്ടമാണ് സിവില്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നതെന്ന് സര്‍ക്കാര്‍ വിശദമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഏത് പഠനമാണ് നടത്തിയത് എന്ന വിവരവും പൊതു സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണവും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കണം. സര്‍ക്കാര്‍ ഏജന്‍സികളുടെ മറവില്‍ ഇത്തരം കോര്‍പ്പറേറ്റ് ശക്തികള്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു കയറുന്നത് ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുമെന്നത് തീര്‍ച്ചയാക്കണം.
ജീവനക്കാരാടെ സംഘടനകളുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താതെയാണ് ഈ തീരുമാനമെടുത്തത്. ഇത് അംഗീകരിക്കാനാവില്ല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശമ്പളം നിഷേധിച്ചതും സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം കവര്‍ന്നെടുത്തതും ഈ സര്‍ക്കാരാണ്. ജീവനക്കാരുടെ പ്രതിമാസ ശമ്പളം കൂടി അട്ടിമറിയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അനിശ്ചിതകാല പണിമുടക്കമടക്കമുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.