ന്യൂഡൽഹി : ശാസ്താംകോട്ടയിലെ കുഞ്ഞിക്കാളിയുടെ കഥ ഇംഗ്ളീഷില്. അടിച്ചമർത്തപ്പെട്ടവരുടെ ദുരിതം പറഞ്ഞ് പ്രഫ. ജയലക്ഷ്മി രചിച്ച ‘കുഞ്ഞിക്കാളിക്കുരവ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുറത്തിറക്കിയത്. “കുഞ്ഞിക്കാളി-എക്കോസ് ഓഫ് ലിബറേഷൻ’ എന്ന പേരിൽ പു റത്തിറക്കിയ നോവലിന്റെ ഇംഗ്ലീ ഷ് പരിഭാഷ ഡൽഹിയിൽ നട ന്ന ചടങ്ങിൽ ഡോ. മീനാക്ഷി ഗോപിനാഥ് പ്രകാശനം ചെയ്തു.
പ്രൊഫ. ജയലക്ഷ്മി തന്നെയാ ണ് ഇംഗ്ലീഷ് പരിഭാഷയും തയ്യാ റാക്കിയത്. ചങ്ങലകൾ പൊട്ടിച്ച് സ്വതന്ത്ര രാകാൻ സമൂഹത്തിലെ ശബ്ദമി ല്ലാത്തവരോട് ആഹ്വാനംചെയ്യു കയാണ് കുഞ്ഞിക്കാളിയെന്ന് പു
സ്തകത്തിന്റെ ഉദ്ഘാടനവേളയിൽ പ്രൊഫ. ജയലക്ഷ്മി പറഞ്ഞു. കേരള നവോത്ഥാനകാലത്തെ സാഹചര്യം തനി നാട്ടുമലയാള ത്തിൽ പറയാനാണ് ശ്രമിച്ചത്. അതിന്റെ പശ്ചാത്തലമോ സ്വന്തം നാടായ ശാസ്താംകോട്ടയും ഭാഷ മാറുന്നതിലൂടെ ചരി ത്രവും പശ്ചാത്തലവും കൂടു തൽപ്പേരിലേക്ക് എത്തുന്നു. ആദ്യ നോവലിന്റെ തനിമ ചോരാതെയുള്ള പരിഭാഷ വെല്ലുവിളിയായിരുന്നെന്നും പ്രൊഫ. ജയലക്ഷ്മി പറഞ്ഞു.
ശാസ്താംകോട്ട ദേവസ്വംബോർ ഡ് കോളേജിലെ ഇംഗ്ലീഷ് അധ്യാ പികയായിരുന്ന പ്രൊഫ. ജയല ക്ഷ്മി കോവിഡ് ലോക്ക്ഡൗൺ സമയത്താണ് പുസ്തകരചനയി ലേക്ക് തിരിഞ്ഞത്.
അറ്റോർണിജനറലും എഴുത്തു കാരനുമായ ആർ. വെങ്കിട്ടരമണിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുൻ കേന്ദ്രമന്ത്രിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ അൽഫോൺസ് കണ്ണന്താനം, പുസ്തക പ്രസാധകരായ കൊണാർക്ക് പബ്ലീഷേഴ്സ് മാനേജിങ് ഡയറക്ടർ കെ.പി.ആർ.നായർ എന്നിവരും സംസാരിച്ചു. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം നേടിയിട്ടുള്ള നോവലാണ് കുഞ്ഞിക്കാളിക്കുരവ.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.