“കായംകുളത്ത് പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം”
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം സംഭവിച്ചതിനാൽ അപകടം സംഭവിച്ച ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് പാചകവാതകം മാറ്റം ചെയ്യുന്നതിനാൽ പൊതുജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
യാതൊരു കാരണവശാലും വീട്ടിൽ വൈദ്യുതി ഉപയോഗിക്കുവാൻ പാടുള്ളതല്ല.ഇൻവർട്ടർ വൈദ്യുതിയിൽ നിന്നും ഊരി മാറ്റിയിടേണ്ടതാണ്.കത്താൻ സാധ്യതയുള്ള യാതൊരുവിധമായ വസ്തുക്കളും ഉപയോഗിക്കുവാൻ പാടുള്ളതല്ല.പോലീസ് ,ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. റീഫില്ലിംഗ് പ്രവർത്തി അവസാനിക്കുന്നത് വരെ പൊതുജനങ്ങൾ സഹകരിക്കുക.





