സഖാവ് ജി സുധാകരൻ സമ്മേളനത്തിൽ ഉൾപ്പെട്ടിട്ടില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായതാകാം. 15 വർഷം അമ്പലപ്പുഴ എം എൽ എ മന്ത്രി പാർട്ടി നേതാവ് ഇപ്പോൾ?
ആലപ്പുഴ:സി.പിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്നും മുൻ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മളനത്തിലും അദ്ദേഹം ഇല്ല. സുധാകരൻ്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളനം നടക്കുക. 15 വർഷം അമ്പലപ്പുഴയുടെ എം എൽ എ . യായിരുന്നു അദ്ദേഹം.സി പി എം ൻ്റെ ആലപ്പുഴയിലെ യുവ നേതാവ് ടി.ജെ ആഞ്ചലോസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് കള്ള റിപ്പോർട്ട് ഉണ്ടാക്കിയതാണെന്ന് ജി സുധാകരൻ തുറന്നടിച്ചിരുന്നു.സി.പിഎം ലെ പ്രായപരിധിയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.





