കൊട്ടാരക്കര :പ്രദേശവാസികളുടെ നിരന്തരമായ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയില്‍ നവീകരിച്ച കരിക്കം- അപ്പര്‍ കരിക്കം- ഓലിയില്‍ മുക്ക്- ഈയ്യംകുന്ന് റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
300 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണെങ്കിലും പൊതുജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനായി. ബൈപാസ് വരുന്നതോടെ കമ്പോള നിലവാരം, മെച്ചപ്പെട്ട ഗതാഗത സൗകര്യം തുടങ്ങി കൊട്ടാരക്കരയുടെ പ്രാദേശിക വികസനത്തിനും വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
കൊട്ടാരക്കര നഗരസഭയിലെ പ്രധാനപ്പെട്ട റോഡായ കരിക്കം- അപ്പർ കരിക്കം – ഓലിയിൽ മുക്ക്- ഈയ്യംക്കുന്ന് റോഡ് ( കടലാവിള – ചാങ്ങയിൽ ഭാഗം ഉൾപ്പെടെ) 9.5 കോടി ചെലവിൽ ആധുനിക രീതിയിൽ ബി എം ആൻഡ് ബി സി പ്രകാരമാണ് നവീകരണം പൂർത്തിയാക്കിയത്.
ഈയ്യംകുന്ന് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍ രമേശ് അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്, ഫൈസൽ ബഷീർ, അഡ്വ. കെ. ഉണ്ണികൃഷ്ണമേനോൻ, മിനി കുമാരി, ജി സുഷമ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…