കരുനാഗപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. പുന്നക്കുളം, പന്നോളിൽ തെക്കതിൽ വീട്ടിൽ ഷാഹുദ്ദീൻ മകൻ ജലീൽ (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 8.30 മണിയോടെ ഒരു ചടങ്ങിൽ സംബന്ധിക്കുന്നതിനായി ബന്ധുവിന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ അവിടെയെത്തിയ പ്രതി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ കടന്നുപിടിച്ച് മാനഹാനി വരുത്തുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, പ്രകാശ്, എ.എസ്.ഐ തമ്പി, എസ്.സിപിഒ മാരായ റഫീക്ക്, ബഷീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ന്യൂദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്…
തിരുവനന്തപുരം:ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി.പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്.മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ…
ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിച്ചു. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം.കലാമണ്ഡലത്തിലെ നിയമനം…
കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി…
തൃക്കടവുർ; കുരീപ്പുഴ നഗർ 80 പരേതനായ മണിയൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനും സി.പി ഐ പ്രവർത്തകനും ജനയുഗം ഏജൻ്റുമായിരുന്ന മനോജ്…
തിരുവനന്തപുരം: ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമങ്ങൾ. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ…