കുണ്ടറ: റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം. കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റ് കടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് ഒടിയുകയും തൊട്ടു പിന്നാലെ വന്ന കെഎസ്ഇബിയുടെ ജീപ്പിന് മുകളിലേക്ക് വീഴുകയും ചെയ്തു.ജീപ്പിന് കേടുപാടുകൾ സംഭവിച്ചു. അപകട ശേഷം ഓട്ടോറിക്ഷ നിർത്താതെ പോയി. ഗേറ്റ് ഒടിഞ്ഞതിനെ തുടർന്ന് കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്സും ഗുരുവായൂർ- മധുര എക്സ്പ്രസ്സും അൽപ്പനേരം വൈകി. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…