കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള വീട്ടിൽ സജീവിന്റെ മകൻ സെയ്ദലി(19), പരവൂർ പൂതക്കുളം, പാറയിൽ വീട്ടിൽ രാഘവൻപിള്ള മകൻ ജനാർദ്ദനൻ(64) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പെൺകുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടി വഴി പെൺകുട്ടിയെ പരിചയപ്പെട്ട സെയ്ദാലി പിന്നീട് പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ അധ്യാപകർ കണ്ടെത്തിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂളിൽ നിന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയും കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കണ്ണനല്ലൂർ പോലീസ് ഇൻസ്‌പെക്ടർ രാജേഷ്.പി, എസ്.ഐ മാരായ ജിബി, ഹരി സോമൻ, എസ്.സി.പി.ഒ പ്രജീഷ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് സെയ്ദലിയെ അറസ്റ്റ് ചെയ്തത്.
അപ്പൂപ്പനും സഹോദരനും ഒപ്പം നടക്കാനിറങ്ങിയ എട്ട് വയസ്സുകാരിയെ തന്ത്രപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിനാണ് ജനാർദ്ദനൻ പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ പോലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണുസജീവ്, സി.പി.ഓ മാരായ രഞ്ജിത്ത്, സച്ചിൻ, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…