ആശുപത്രി ജീവനക്കാരോട് അതിക്രമം കാണിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. പോരേടം, നൈസ മന്‍സില്‍, നൂറുദ്ദീന്‍ മകന്‍ നൗഫല്‍ (22), പോരേടം, വാലിപ്പറയില്‍ പുത്തന്‍വീട്ടില്‍ ഷാജഹാന്‍ മകന്‍ മുഹമ്മദ് (21), പോരേടം, ഇമിയോട്, നൗഷാദ് മന്‍സിലില്‍, ഷാഹുല്‍ ഹമീദ് മകന്‍ നൗഷാദ് (51) എന്നിവരാണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. അപകടത്തില്‍ പരിക്ക് പറ്റിയ ആളുമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിയ സംഘം ഡ്യൂട്ടി ഡോക്ടറുമായി വാക്ക്തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കരേയും ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും പ്രതികള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ആയിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ നിസ്സാറിന്‍റെ നേതൃത്വത്തില്‍ എഎസ്.ഐ മാരായ ബൈജു, അനീഷ്, എസ്.സി.പി.ഓ രഞ്ജിത്ത്, മനോജ്നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ:ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുംആറളം ഫാമിൽ പട്ടികവർഗ…
മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.…
കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ - പുരാവസ്തു -…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം…
സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം…
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍…