ഡോ. അംബേദ്കർ ചിന്തകൾക്കെതിരെ ആർഎസ്എസ്- ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന ആക്രമണത്തിനെതിരെ ജില്ലാ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്നു. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഭരണഘടന തന്നെ തിരുത്തി എഴുതാൻ ഇറങ്ങിപ്പുറപ്പെട്ടവരാണ് ബിജെപിക്കാർ. തങ്ങളുടെ ചാതുർ വർണ്യ രാഷ്ട്രീയം മറച്ചു പിടിക്കുവാൻ അവർ ചിലപ്പോൾ അംബേദ്കർ സ്നേഹത്തിന്‍റെ പൊയ്മുഖം അണിയാറുണ്ട്. അത് അഴിഞ്ഞ് വീഴുന്നതിനു സമാനമായിരുന്നു പാർലമെന്റിലെ ബിജെപിയുടെ പ്രകടനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം അംബേദ്കർ വിരോധത്തിന്റെയും ദളിത് വിദ്വോഷത്തിന്റെയും ഉറഞ്ഞുതുള്ളലായിരുന്നു. ഭരണഘടനാ രൂപീകരണത്തിന്റെ 75-ാം വർഷത്തിൽ ഭരണഘടനാ പ്രമാണങ്ങളെ തള്ളിപ്പറയുകയും അതിന്‍റെ ശില്പിയെ അപമാനിക്കുകയും ചെയ്ത അമിത് ഷാ രാജിവെക്കണമെന്നാണ് സിപിഐ നിലപാട്. രാജ്യവ്യാപകമായി ഡിസംബർ 21ന് നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ജില്ലാ-മണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു…
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ്…
തിരുവനന്തപുരം :പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രാണ്ടം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,…
കൂത്താട്ടുകുളം: നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തട്ടിക്കൊണ്ടുപോയ കൗൺസിലർ കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും . സംഭവത്തിൽ സിപിഐഎം കൂത്താട്ടുകുളം…
കണ്ണൂര്‍: സിപിഐഎം പ്രവർത്തകൻ യു.കെ സലീം വധക്കേസ്. മകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയെന്ന് സലീമിന്റെ പിതാവ്. തലശേരി കോടതിയിൽ മൊഴി…