കൊല്ലം:അഷ്ടമുടിയിലെ നീരൊഴുക്കിന് തടസ്സമാകുന്ന വിധത്തിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ കണ്ടൽവനങ്ങൾ മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ എൻ ദേവിദാസ് റിപ്പോർട്ട് തേടി. കേരള തീരദേശ വികസന കോർപറേഷൻ, ജലസേചനം, ഫോറസ്ററ് എന്നീ വകുപ്പുകൾ സംയുക്തമായി പഠനറിപ്പോർട്ട് നൽകുന്നതിന് അനുസരിച്ച് കണ്ടൽവനങ്ങൾ മാറ്റിസ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ വികസന കോർപറേഷന്റെ കായൽ ശുചീകരണ പ്രവർത്തനങ്ങൾക്കും കായലിലേക്കുള്ള നീരൊഴുക്കിനും വിഘാതമായി നിൽക്കുന്ന കണ്ടൽവനങ്ങൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായലിലും കണ്ടൽക്കാടിലും അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം വിവിധ വകുപ്പുകൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. തീരദേശ വികസന കോർപറേഷൻ, പൊതുമരാമത്ത്, ജലസേചനം, ഫോറസ്ററ്, ഫിഷറീസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ പ്രതിനിധികളും , പരിസ്ഥിതി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ്…