കരുനാഗപ്പള്ളി :സ്‌കൂളിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പോലീസിന്റെ പിടിയിലായി. ചെറിയഴീക്കൽ വിക്രമൻ മകൻ പക്രൂ എന്ന വിപിൻ(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തും കൂട്ട് പ്രതിയുമായ ചെറിയഴീക്കൽ നെല്ലിമൂട്ടിൽ മധുപാലൻ മകൻ ഡിങ്കൻ എന്ന ദീപു(39) നെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് ചെറുമംഗലത്ത് വീട്ടിൽ ശ്യാം ദാസ്(29) നെ ആണ് ഇവർ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സെപ്റ്റംബർ മാസം പതിനാറാം തീയതി രാത്രി 11.30 മണിയോടെ ചെറിയഴീക്കൽ ഗവ. എച്ച്.എസ്സ്. സ്‌കൂളിന് സമീപത്തിരുന്ന് വിപിനും ദീപുവും മദ്യപിക്കുന്നത് കണ്ട് ശ്യാംദാസ് അത് ചോദ്യം ചെയ്യ്തു. ആ വിരോധത്തിൽ വിപിൻ ദീപുവിന്റെ കൈയ്യിൽ നിന്നും കത്തി വാങ്ങി ശ്യാം ദാസിനെ കുത്തുകയായിരുന്നു. വിപിന്റെ ആക്രമണത്തിൽ ശ്യാം ദാസിന്റെ നെഞ്ചിലും കയ്യിലും കുത്ത് കൊണ്ട് ആഴത്തിൽ മുറിവേറ്റു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ കൂട്ട് പ്രതിയായ ദീപുവിനെ ഉടൻ പിടികൂടിയെങ്കിലും സംഭവ ശേഷം ഒളിവിൽ പോയ വിപിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കായുള്ള തെരച്ചിൽ നടത്തി വരുന്നതിനിടയിൽ കഴിഞ്ഞ ദിവസം ഇയാൾ കായംകുളം പുതുപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലാവുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു വിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, ബഷീർഘാൻ സി.പി.ഓ ഷാലു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.…
തളിപ്പറമ്പ:പട്ടുവം യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മുറിയാത്തോട്, കാവുങ്കൽ…
ഇടുക്കിയിലെ കയ്യേറ്റങ്ങൾ തുടർക്കഥയാണ്, അതിൻ്റെ പിന്നിൽ വലിയ മാഫിയാ യുടെ കൈകളും അവയെ ചുറ്റി പ്പറ്റി രാഷ്ട്രീയ പാർട്ടികളുടെ പേരിൽ…
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രകടനം നടത്തുന്നതിനുള്ള അപേക്ഷ…
കൊല്ലം :ധാതു മണൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ…
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച…