ബിജെപി അണിയുന്ന ക്രിസ്തീയ സ്നേഹത്തിൻ്റെ പൊയ്മുഖമാണ് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൻ്റെ മുറ്റത്ത് വീണു കിടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. ‘ഓശാന ഞായറി ‘നോട് അനുബന്ധിച്ച് രാഷ്ട്ര തലസ്ഥാനത്തെ സെൻമേരിസ് പള്ളിയിൽ നിന്ന് സിബിസിഐ ആസ്ഥാനത്തോട് ചേർന്നുള്ള സേക്രഡ് ഹാർട്ട് കത്തീഡ്രലി ലേക്ക് നടത്താനിരുന്ന ‘കുരിശിന്റെ വഴി’ ക്ക് പോലീസ് അനുമതി നിഷേധിച്ചിരിക്കുന്നു. മുസ്ലിം മത വിശ്വാസികളെ നേരിടാനുള്ള താൽക്കാലിക ഉപകരണം മാത്രമായാണ് ക്രിസ്തീയ വിശ്വാസികളെ ബിജെപി കാണുന്നത്.ജബൽപൂരിലും അതിനുശേഷം ഇപ്പോൾ ഡൽഹിയിലും കണ്ടതാണ് ബിജെപിയുടെ യഥാർത്ഥ മുഖം. അത് എത്രയും വേഗം ക്രിസ്തീയ മതനേതൃത്വം തിരിച്ചറിയുന്നു എങ്കിൽ അത് അവർക്കും നാടിനും നല്ലതായിരിക്കും എന്നും ബിനോയ് വിശ്വം പറഞ്ഞു.





