മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. പള്ളിത്തോട്ടം വാടി ക്രിസ്റ്റഫര്‍ മകന്‍ സുരേഷ്(36), തങ്കശ്ശേരി കോട്ടപ്പുറം റോബിന്‍ മകന്‍ റോയ് (34) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. ആദിനാട് ക്ലാപ്പന മാമൂട്ടില്‍ തറയില്‍ സുനില്‍(45) നെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ വാടി ലേല ഹാളില്‍ ഉറങ്ങി കിടക്കുകയായിരുന്ന സുനിലിനെ മുന്‍വിരോധം നിമിത്തം പ്രതികള്‍ ചീത്ത വിളിച്ചുകൊണ്ട് ബിയര്‍ കുപ്പി ഉപയോഗിച്ച് നെഞ്ചിലും തോളിലും കുത്തിയും തലയില്‍ അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. സുനിലിന്‍റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ പള്ളിത്തോട്ടം പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഷഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രാജീവ്, സാള്‍ട്രസ്, കൃഷ്ണകുമാര്‍, എ.എസ്.ഐ അനില്‍, എസ്.സി.പി.ഓ മാരായ മനോജ്, തോമസ്, സാജന്‍, സി.പി.ഓ ഉമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…