യുവാക്കളെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. മുണ്ടയ്ക്കല്‍ കളിയിക്കല്‍ പുരയിടത്തില്‍ അബ്ദുള്‍ റഹ്‌മാന്‍ മകന്‍ ഷാനവാസ്ഷാ (45) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകുനേരം അഞ്ച് മണിയോടെ ഇരവിപുരം തിരുമുക്ക് ജംഗ്ഷനു സമീപത്തുവച്ചാണ് പ്രതി ഇരവിപുരം സ്വദേശികാളായ ഷാജഹനെയു സുമേഷിനെയും കുത്തിയത്. സുമേഷുമായുള്ള മുന്‍വിരോധത്താല്‍ ഇയാളെ ആക്രമിക്കുകയും ഇത് കണ്ട് തടയാന്‍ ശ്രമിച്ച ഷാജഹാനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജഹന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഇരവിപുരം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയേഷിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ ജിജു ജലാല്‍, രാജേഷ്, ദീപു, സാജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…
പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…
കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം…
പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ…
പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ്…
ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം…