കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. ജില്ലയിൽ 16 ഇടങ്ങളിൽ പരിശോധന നടത്തി. അതിൽ കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, കൊട്ടിയം, പരവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായ് 7 കേസുകളും രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരുടെയും പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ഞായറാവ്ച രാവിലെ 6 മണി മുതൽ നടന്ന റെയ്ഡിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും ഉപയോഗിച്ച 11 മൊബൈൽ ഫോണുകളും, ഒരു ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടറും പോലീസ് പിടച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചു. പരിശോധനയുടെ ഭാഗമായ് കൊട്ടിയം, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനുകളിൽ ഓരോരുത്തരെ വീതം അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. കിഴവൂർ സ്വദേശി അജ്മൽ, പനയം സ്വദേശി സൂര്യൻ എന്നിവരാണ് അറസ്റ്റിലായത്. സൈബർ ഇടങ്ങളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്. പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം വന്നശേഷം കുറ്റവാളികൾക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൊല്ലം സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിനു ശ്രീധറിന്റെയും സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെയും നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…
കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…
പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…
ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…
കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…