ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് നിരോധനമില്ലാത്ത പോത്തിറച്ചിയാണ് വൃദ്ധന്‍റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
ജൽഗാവ് സ്വദേശിയാ 72 കാരനാണ് ട്രെയിനിനകത്ത് ക്രൂരമർദ്ദനമേറ്റത്. ജൽഗാവ് സ്വദേശിയായ ഇദ്ദേഹം കല്യണിലുള്ള മകളെ കാണാനായാണ് ധുലെ മുംബൈ എക്സ്പ്രസിൽ കയറിയത്. നാസിക് കഴിഞ്ഞതോടെ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഒരു സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്രൂരമർദ്ദനമേറ്റതായാണ് സൂചന. ഭക്ഷണ പൊതി തുറന്ന് പരിശോധിച്ച സംഘം ഫോൺ പിടിച്ചു വാങ്ങി. കല്യാണിൽ ഇറങ്ങാനും അനുവദിച്ചില്ല . താനെ സ്റ്റേഷനിൽ ഇറങ്ങിയ 72കാരൻ വിവരം മകളെ അറിയിച്ചു. മകന്റെ പരാതിയിൽ ഇഗത് പുരി പൊലീസ് കേസെടുത്തു. നാല് പേരെ സംഭവുമായി ബന്ധപ്പെട്ട് പിടികൂടി . പ്രതികളിലൊരാൾ മുംബൈയിൽ പൊലീസ് ടെസ്റ്റിനായി വരികയായിരുന്നു. പോത്തിറച്ചിയാണ് വയോധികന്‍റെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. ഇതിന് സംസ്ഥാനത്ത് നിരോധനമില്ല
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…
കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…
പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…
ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…
കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…