നിർമ്മിത ബുദ്ധിയെ ആശ്രയിക്കുകയല്ല ഉപയോഗിക്കുകയാണ് വേണ്ടത് : മൃദുൽ ജോർജ്
കൊച്ചി • ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അമിതമായി ആശ്രയിക്കാതെ അതിനെ വിവേകപൂർവ്വം കഴിയുന്ന മേഖലകളിൽ എല്ലാം ഉപയോഗിക്കുകയാണ് വേണ്ടതെന്ന് പ്രശസ്ത സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ മൃദുൽ ജോർജ് പ്രസ്താവിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജിലെ ഗവ. എയ്ഡഡ് ഇൻ്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ സയൻസ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പ് മേധാവി ഡോ. ജോൺ റ്റി. ഏബ്രഹാം അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഹരികൃഷ്ണൻ പി, അസോസിയേഷൻ സെക്രട്ടറി സിദ്ര സി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു. ‘ “അജൻ്റിക് എ ഐ ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആഞ്ജലോ സെബി ക്ലാസ് നയിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ടാലൻ്റ് ഹണ്ട് പ്രോഗ്രാമും സംഘടിപ്പിച്ചു.





