ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപാസിൽ ബിഹാർ കട്ടിഹാർ ശിഷ്യ ഗ്രാമം സ്വദേശി മുഹമ്മദ് ജുബറാലിന് (48) ദാരുണാന്ത്യം.
കൊല്ലം: ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപാസിൽ ഇതര സംസ്ഥാന സ്വദേശിയായ നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ കട്ടിഹാർ ശിഷ്യ ഗ്രാമം സ്വദേശി മുഹമ്മദ് ജുബറാൽ (48) ആണ് മരിച്ചത്.
കുരീപ്പുഴ- കാവനാട് പാലം തുടങ്ങുന്ന ഭാഗത്തെ റോഡിൽ മണ്ണ് ഗ്രാഡർ യന്ത്രം കൊണ്ട് നിരപ്പാക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിന്റെ കൈയുടെ ഭാഗമാണ് ആദ്യം കണ്ടത്. നിർമാണ ജോലി നടക്കുന്ന ഭാഗത്ത് യന്ത്രം ഉപയോഗിച്ച് മണ്ണു കോരിയിടുന്നതിനിടയിൽ ജുബറാൽ മണ്ണിനടിയിൽപ്പെട്ടതാകാം എന്നാണ് കരുതുന്നത്.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രീയിലേക്ക് മാറ്റി. അഞ്ചാലുമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.





