മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന്.
എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് മകം ജലോത്സവം എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് പി.എം. ഉത്തമന്‍ അധ്യക്ഷത വഹിച്ചു.
വെപ്പ് ബി ഗ്രേഡ്, മൂന്ന്, അഞ്ച്, ഏഴ്, 14 തുഴ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.രക്ഷാധികാരി എജെ കുഞ്ഞുമോൻ പതാക ഉയര്‍ത്തി.എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, ദ്രാവിഡ പൈതൃകവേദി സെക്രട്ടറി ജി. ജയചന്ദ്രന്‍, സ്റ്റാര്‍ളി ജോസഫ്, ബിജു മുളപ്പഞ്ചേരില്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ഈപ്പന്‍, അജിത്ത് പിഷാരത്ത്,
എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോണ്‍സണ്‍ എം. പോള്‍,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.ആർ ഗോപകുമാർ , സജി ജോസഫ്, യു. വിപിന്‍, മധു മംഗലപ്പള്ളി, അജോഷ് കുമാര്‍ തായങ്കരി, അനിറ്റ് മരിയ സജി, ജനറൽ സെക്രട്ടറി കെ.കെ. സുധീര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെസി. സന്തോഷ് , എൻടിബിആർ ചീഫ് സ്റ്റാർട്ട്ർ തങ്കച്ചൻ പാട്ടത്തിൽ,ജോസ് ജെ വെട്ടിയിൽ, സന്തോഷ് വെളിയനാട്, ജയപ്രകാശ് കിടങ്ങറ.എന്നിവര്‍ പ്രസംഗിച്ചു.വയനാട് ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കുട്ടനാട് റെസ്‌ക്യൂ ടീം അംഗങ്ങളായ അനൂപ്, ജിജോ ജോര്‍ജ്ജ്, ശ്യം സുന്ദര്‍, ജിജോ സേവ്യര്‍ എന്നിവരെ ആദരിച്ചു.സമ്മാന ദാനം സബ് ഇന്‍സ്‌പെക്ടര്‍ സി. ജി. സജികുമാർ നിര്‍വഹിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.