തളിപ്പറമ്പ് : പട്ടുവം അരിയിൽ യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു മരിച്ചു .ജെ എൻ പി സി തളിപ്പറമ്പ് സഭാ ശ്രുശൂഷകനാണ്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ തളിപ്പറമ്പിലേക്ക് ബസ്സ് കയറാൻ അരിയിൽ സ്കുൾ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു . ഭാര്യ: ത്രേസ്യാമ്മ . മക്കൾ: സോണിയ ( പാലക്കാട്), സോബിഷ് ( ഗൾഫ്). മരുമക്കൾ: സുമേഷ്, നൈഷ. സഹോദരങ്ങൾ: ദേവസ്യ , ജോർജ്, (ഇരുവരും കുടരഞ്ഞി, കോഴിക്കോട്), പെണ്ണമ്മ (പുല്ലുരാംപാറ, കോഴിക്കോട്).സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിക്ക് പെരുമ്പടവ് കരിപ്പാൽ സെമിത്തേരിയിൽ. രാജൻ തളിപ്പറമ്പ്.





