ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുനൽവേലി സ്വദേശി ശിവകുമാർ(23) നെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യ്തത്. 19-ാം തീയതി അർധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ സ്‌കൂട്ടറിൽ കൊല്ലത്ത് നിന്നും ലിഫ്റ്റ് ചോദിച്ച് കയറിയ പ്രതി കരിക്കോട് ഭാഗത്ത് ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്‌കൂട്ടർ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. വിവരം ഉടൻ തന്നെ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മറ്റ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ കരുനാഗപ്പള്ളിയിൽ നിന്നും എസ്.ഐ ഫിലിപ്പോസ്, സി.പി.ഒ ദീപ്‌സൺ എന്നിവരടങ്ങിയ ഹൈവേ പട്രോളിംഗ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് കിളികൊല്ലൂർ പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത്, ദിലീപ് കുമാർ സി.പി.ഓ ഷാജി, എന്നിവർ ചെർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു
ന്യൂഡൽഹി:ഗവർണറുടെ ഓഫിസിനെ ദുരുപയോഗം ചെയ്തുകൊണ്ട് ഫെഡറലിസത്തെ ഇല്ലാതാക്കാനുള്ള ആർഎസ്‌എസ്-ബിജെപി സംഘത്തിൻ്റെ വിശാല പദ്ധതിക്കുള്ള ശക്തമായ താക്കീതാണ് തമിഴ്‌നാട് ഗവർണർക്കെതിരായ സുപ്രീം…
തിരുവനന്തപുരം:അമ്മ നിർബന്ധിച്ചു അമ്മയുടെ സുഹൃത്തിനൊപ്പം എന്നെ ഉറക്കാൻ വിടും. പല പ്രാവശ്യം അമ്മയോട് കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ കേട്ടില്ല.മിണ്ടരുത് എന്ന…
വർക്കല:തിരുവനന്തപുരം : സംഘപരിവാരങ്ങളുടെ നേത്യത്വത്തിൽ ഉപനിഷത്തുകളെയും വേദങ്ങളെയും തെറ്റായി വ്യാഖ്യനിച്ച്കൊണ്ട് അനാചരങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയെ വീണ്ടുമൊരു ഭ്രാന്താലയമാക്കുകയാണെന്ന് സിപിഐ സംസ്ഥാന…
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. ഇന്ത്യയുടെ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണെന്നാണ് ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികള്‍ കരുതുന്നത്. മോഡി…
കൊട്ടാരക്കര : സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല്‍ അഞ്ചു വരെ…
കൊച്ചി:സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ"വാഴ "എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് " വാഴ II -…