Kerala Latest News India News Local News Kollam News

തൻ്റെ വിജയത്തിന് ഇടതുപക്ഷം ശക്തമായി പ്രവർത്തിച്ചു. വി.എസ് സുനിൽകുമാർ.

തൻ്റെ വിജയത്തിന് സി.പിഎംആത്മാർത്ഥമായി പ്രവർത്തിച്ചു. ഇടതുപക്ഷം നടത്തിയ പ്രവർത്തനം വിജയത്തിനായ് ഉള്ള പ്രവർത്തനമാണ് നടത്തിയത്.എന്നാൽ പരാജയ കാരണങ്ങൾ രണ്ട് പാർട്ടികളും പരിശോധിച്ചു വരുകയാണ്. പ്രസ് കോൺഫറൻസ് എന്ന പേരിൽ കേരളത്തിലെ റിപ്പോർട്ടർ ചാനലുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്കോൺഗ്രസിനും വലിയ തകർച്ച ഇവിടെ ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ് സുനിൽകുമാർ പറഞ്ഞു. സി.പി ഐ എം ൽ നിന്ന് ബിജെ.പിക്ക് വോട്ടു ചോർച്ച ഉണ്ടായിട്ടില്ല. രണ്ടാം സ്ഥാനത്ത് എത്തിയതു തന്നെ ഇടതുപക്ഷത്തിൻ്റെ ശക്തമായ പ്രവർത്തനം തന്നെ. ഇവിടെ ഒരു അന്തർധാരയും ഉണ്ടായിട്ടില്ല. വോട്ട് ചോർച്ച ഇടതു കേന്ദ്രങ്ങളിൽ നിന്നല്ല. എല്ലാ കാര്യങ്ങളും മുന്നണിക്ക് അകത്ത് ചർച്ച ചെയ്യാൻ കഴിയില്ല. ചില കാര്യങ്ങൾ ജനങ്ങളുടെ ഇടയിൽ പറയേണ്ടിവരും. അതാണ് സി.പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് അത് ഇടതുപക്ഷത്തിന് എതിരാകില്ല. അകത്ത് പറയേണ്ടത് അകത്തും പറയും.വിദ്യാർത്ഥി സംഘടനകൾ അത് എതിർപ്പായി കാണേണ്ടതില്ല. തൃശൂർ കോർപ്പറേഷൻ മേയർ എൻ ഡി എ സ്ഥാനാർത്ഥിയെ അനുകൂലിച്ച് നിൽക്കുന്ന നിലപാട് ശരിയല്ല. അദ്ദേഹം ഇടതുപക്ഷ അനുകൂലമാണ് എന്ന് പറയുകയും ചോറും കൂറും രണ്ടിടത്ത് നിൽക്കുകയും ചെയ്യുന്നത് ശരിയല്ല. അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിന്നല്ല പ്രവർത്തിക്കുന്നത്. ആ വിമർശനമാണ് ഞങ്ങൾ പറഞ്ഞത്.ബി ജെ പിയുടെ വിജയത്തിന് രാഷ്ട്രീയ കാരണങ്ങൾ മാത്രമല്ല. കോടികൾ ചിലവഴിച്ച് അവർ വിജയിച്ചത്. കരുവന്നൂർ വിഷയത്തിൽ ഒരു പാർട്ടിയെ തന്നെ പ്രതിയാക്കപ്പെടുന്ന തരത്തിൽ ഈ ഡിനടത്തിയ നീക്കം തന്നെ ബി.ജെ പി അനുകൂലമാക്കിയെടുത്തു.സി.പിഎം നേതാക്കളെ പ്രതിക്കൂട്ടിൽ നടത്താൻ ഇവർ ശ്രമിച്ചു. പി.പി സുനിറിൻ്റെ സ്ഥാനാർത്വത്തിൽ ഒരു തർക്കവും ഉണ്ടായിട്ടില്ല. അദ്ദേഹം യോഗ്യനായ സ്ഥാനാർത്ഥിയാണ്. മലപ്പുറത്ത് പാർട്ടി ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. എത്രയോ തവണ അദ്ദേഹം സ്ഥാനാർത്ഥിയായി നിന്ന് മൽസരിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം സംസ്ഥാന എക്സിക്യൂട്ടീവിലുണ്ട്.പാർട്ടിയുടെ ഏതെല്ലാം തലത്തിൽ എന്തെല്ലാം വീഴ്ചകൾ ഉണ്ടായിട്ടുണ്ട് അത് എങ്ങനെ പരിശോധിച്ചു മുന്നോട്ടു പോകാം അതാണ് സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്തത്. അവിടെ വിഭാഗിയ ഉണ്ടായിട്ടില്ല. ഓരോ അംഗങ്ങൾക്കും വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകും. അത് ക്രോഡീകരിച്ചാണ് ഒരു അഭിപ്രായത്തിൽ എത്തുകയെന്നും അദ്ദേഹം പറഞ്ഞു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading