മറ്റൊരു നിക്ഷേപ പദ്ധതി വേണ്ട: അധ്യാപക-സർവീസ് സംഘടനാ സമരസമിതി
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്ന് അധ്യാപക-സർവീസ് സംഘടനാ സമരസമിതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ യും സർക്കാരിൻ്റെയും വിഹിതം ചേർത്തുള്ള തുക ഓഹരി കമ്പോളത്തിലാണ് നിക്ഷേപിക്കുന്നത്. പെൻഷൻ ജീവനക്കാരുടെ അവകാശമാണെന്നിരിക്കെ കോർപറേറ്റ് അനുകൂല നിക്ഷേപ പദ്തികൾ നടപ്പിലാക്കി പെൻഷൻ എന്ന പേരിൽ അടിച്ചേൽപ്പിച്ച് ജീവനക്കാരെയും അധ്യാപകരെയും വഞ്ചിക്കുന്ന സമീപനം സ്വീ കരിക്കരുതെന്ന് അധ്യാപക-സർവീസ് സംഘടനാ സമരസമിതി ചെയർമാൻ ഒ കെ ജയകൃ ഷ്ണനും ജനറൽ കൺവീനർ കെ പി ഗോപകുമാറും പറഞ്ഞു.
20 വർഷത്തിലേറെ നീണ്ടു നിന്നപ്രതിഷേധത്തെ തുടർന്നാണ് കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷനിൽ നിന്നും പിന്തിരി ഞ്ഞ് പുതിയ ഏകീകൃത പെൻ ഷൻ പദ്ധതിയിലേക്ക് മാറിയ ത്. അതും കോർപറേറ്റ് അനുകൂല മറ്റൊരു നിക്ഷേപ പദ്ധതി എന്നു ള്ളതിനപ്പുറം ജീവനക്കാരുടെ താ ല്പര്യങ്ങൾ സംരക്ഷിക്കാൻ കഴി യുന്ന പദ്ധതിയല്ല. എൽഡിഎ ഫ് സർക്കാർ പങ്കാളിത്ത പെൻ ഷൻ പദ്ധതി പിൻവലിച്ചുവെന്ന പ്രഖ്യാപനം നടത്തിയെങ്കിലും
ജീവനക്കാരിൽ നിന്നും വിഹി തം പിരിക്കുകയാണ്. കേന്ദ്രസർ ക്കാർ നടപ്പിലാക്കുന്ന വലതുപ ക്ഷവൽകൃത പെൻഷൻ പദ്ധതി കൾക്കു സമാന്തരമായി വിഹി തം പിരിച്ച് ഓഹരി കമ്പോള ത്തിൽ നിക്ഷേപിച്ച് നടത്തുന്ന നിക്ഷേപ പദ്ധതിയല്ല കേരള ത്തിന് ആവശ്യം. ഇടതുപക്ഷ നി ലപാടിന് അനുസൃതമായി പഴയ പെൻഷൻ നടപ്പിലാക്കാൻ തയ്യാ റാവണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ യും അധ്യാപകരുടെയും സേവന-വേതന പരിഷ്കാരം നടപ്പിലാക്കേ ണ്ട കാലാവധി കഴിഞ്ഞ് 15 മാ സം കഴിഞ്ഞിട്ടും ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലായെന്നതും പ്രതിഷേധാർഹമാണ്. ക്ഷാമബത്തയും കുടിശി കയും അനുവദിക്കാനുമുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് മേഖലാ കേന്ദ്രങ്ങ ളിൽ ഇന്നലെ അധ്യാപക സർ വീസ് സംഘടനാ സമരസമിതി യുടെ നേതൃത്വത്തിൽ അവകാശ ദിനമായി ആചരിച്ച് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
സമിതി ചെയർമാൻ ഒ കെ ജയ കൃഷ്ണൻ തിരുവനന്തപുരത്ത് പബ്ലി ക് ഓഫിസിലും ജനറൽ കൺ വീനർ കെ പി ഗോപകുമാർ സി വിൽ സ്റ്റേഷനിലും ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്സജീവ് തൊടുപുഴയിലും കെജിഒ എഫ് ജനറൽ സെക്രട്ടറി ഡോ. വി എം ഹാരിസ് വടക്കാഞ്ചേരി യിലും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജന റൽ സെക്രട്ടറി എസ് സുധികുമാറും ഹൗസിങ് ബോർഡിലും കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി വിനോദ്എന്നിവർ യോഗങ്ങ ളിൽ സംസാരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന പെൻഷൻ, ശമ്പ ഭൂപരിഷ്ക്കരണം, പുതിയ മെഡിസെപ് നടപ്പിലാക്കൽ, ക്ഷാമബ ത്ത കുടിശ്ശിക തുടങ്ങിയ വിഷയ ങ്ങൾ ജീവനക്കാരുടെ സംഘടനകളുമായി സർക്കാർ ചർച്ച ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തൃശ്ശൂർ ടൗൺ മേഖലയിൽ പ്രകടനവും പൊതുയോഗവും ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ സുഗൈതകുമാരി ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി ജെ മെർളി, കെജിഒഎഫ് പ്രസിഡൻ്റ് അപ്സര മാധവൻ എന്നിവർ പ്രസംഗിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം സോയമോൾ, സംസ്ഥാന വനിതാ കമ്മിറ്റി അംഗം പ്രവിത,ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ സുഷീർ ഇ കെ, ടി ജി വിജിമോൾ എന്നിവരും, സഖാക്കൾ അരുൺ കെ എം, പ്രകാശൻ, ബീന, ഷാജു, മനോജ് ,മേഖല പ്രസിഡൻ്റ് രജനികാന്ത് ടി എസ്, മേഖല സെക്രട്ടറി രജിത് പി ജി, ജോയിൻ്റ് സെക്രട്ടറിമാരായ തഫ്സൽ വി, അനീഷ് കെ എ, വൈസ് പ്രസിഡണ്ട് അജിതാ വി ജോർജ്, വനിതാ കമ്മിറ്റി മേഖല സെക്രട്ടറി ലിജി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ അവകാശ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി മാർച്ച് നടത്തി.
തളിപ്പറമ്പ:ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക , പഴയ പെൻഷൻ പുന: സ്ഥാപിക്കുക, ഡി എ കുടിശിക അനുവദിക്കുക എന്നി ആവശ്യക്കൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത്
എ കെ എസ് ടി യു ജില്ല സെക്രട്ടറി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജോയിൻറ് കൗൺസിൽ തളിപ്പറമ്പ് മേഖല പ്രസിഡന്റ് പി പി ആരിഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോ: സെക്രട്ടറി റൈന മോളി സ്വാഗതവും ഇരിക്കൂർ മേഖല പ്രസിഡന്റ് പ്രശാന്തൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് സിനി മത്തായി, കെ കെ ചന്ദ്രൻ, കെ യു അജയകുമാർ എന്നിവർ നേതൃത്വം നൽകി.





