ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടന.ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു. 1951 ഏപ്രിലിൽ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെൽ അവീവാണ്. ഇസ്രായേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേർ ഇതിൽ പ്രവർത്തിക്കുന്നു.വിവരശേഖരണം, രാഷ്ട്രീയ കൃത്യനിർവ്വഹണം, വധം, അട്ടിമറി, ഗവേഷണം, സാങ്കേതികവികസനം എന്നീ കാര്യ നിർവ്വഹണത്തിനായി എട്ടു വകുപ്പുകൾ മൊസാദിന്റെ കീഴിൽ പ്രവർത്തിക്കുന്നു.സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ, സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്ചേവ് നടത്തിയ പ്രസംഗം പുറത്തു കൊണ്ടു വന്നത്, 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, അഡോൾഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ൽ ഇസ്രായേലി വ്യോമാക്രമണത്തിലൂടെ അതു തകർത്തത് എന്നിവ മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകൾ.
എന്നാൽ പുതിയ പോർ മുഖംതുറന്ന് ഇലക്ട്രോണിക് ആക്രമണ രീതിയിലേക്ക് ഇസ്രയേൽ വന്നു കഴിഞ്ഞു. ലോകത്ത് പല രാജ്യങ്ങളും ഈ യുദ്ധം വളരെ പേടിയോടെ നോക്കി കാണുന്നത്. ഭീകര സംഘടനകൾക്ക് കരുത്തുനൽകുന്ന പാഠം .മൊബൈൽ ഫോൺ തുടങ്ങി ഒരു ഇലക്ട്രോണിക്ക് സാധനങ്ങളും മനുഷ്യന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ നിലവിൽ വരുകയാണ്. ഇതൊരു ചെറിയ അറ്റാക്ക് ആണെങ്കിലും ലോകത്തിന് മുഴുവൻ വലിയ അറ്റാക്ക് തന്നെയാണ്. മൊസാദ് ഇസ്രയേലിൻ്റെ നിലനിൽപ്പിന്നായി ഉള്ള പോരാട്ടത്തിലാണ് അവർ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നെങ്കിലും ലോക രാജ്യങ്ങൾ വലിയ വില നൽകേണ്ടിവരും. പുതിയ തലമുറ ഇത്തരം കാര്യങ്ങൾ പഠനവിധേയമാക്കി സ്വകാര്യ ആവശ്യങ്ങൾക്കു വരെ ഉപയോഗിക്കാനാകും. ഒപ്പം ഭീകര സംഘടനകൾക്ക് വീണു കിട്ടിയ ഒരു വലിയ പ്രഹരആയുധവും.
തെക്കൻ ലെബനനിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളാണ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ താഴ്‌ന്നുപറന്ന് സോണിക് ബൂം പ്രതിഭാസം സൃഷ്‌ടിക്കുന്നുണ്ടെന്നാണ് വിവരം. ഹിസ്‌ബുള്ള നേതാവ് സയ്യദ് ഹസൻ നസ്രള്ള സംഘടനാ അനുകൂലികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഈ ആക്രമണം.
കുടിയൊഴിപ്പിക്കപ്പെട്ടുപോയ ഇസ്രയേലികളെ വടക്കൻ ഇസ്രയേലിൽ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കാനാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്‌ബുള്ളയുടെ കേന്ദ്രങ്ങളെ തകർക്കുകയാണ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേലി പ്രതിരോധ സേന വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം ലെബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം 32 ആയി. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. എത്ര വാക്കിടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് ശരിയായി അറിയില്ലെന്നാണ് അധികൃതർ പറയുന്നത്. ലെബനനിലെ ചില സ്ഥലങ്ങളിൽ ലാൻഡ്‌ലൈൻ ടെലിഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്.
തെക്കൻ ലെബനനിൽ വ്യാപകമായും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് വാക്കിടോക്കി സ്‌ഫോടനങ്ങൾ ഉണ്ടായത്. എല്ലാം ഹിസ്ബുള്ള കേന്ദ്രങ്ങളാണ്. ബയ്റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്‌ഫോടനമുണ്ടായതായാണ് ലെബനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പേജർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങിനിടയിയും വാക്കിടോക്കി സ്‌ഫോടനമുണ്ടായി.
അഞ്ച് മാസം മുമ്പ് കൊണ്ടുവന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച പേജറുകൾക്കൊപ്പം എത്തിച്ചതാണ് വാക്കി ടോക്കികളും. പേജറുകളിൽ സ്‌ഫോടക വസ്തു വച്ച് മെസേജ് അയച്ചാണ് ഇസ്രയേൽ ചാരസംഘടനയായ മോസാദ് സ്‌ഫോടനങ്ങൾ നടത്തിയത്.
അതേസമയം, പേജർ സ്‌ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രണം നടത്തിയെന്ന് ഹിസ്ബുല്ല വെളിപ്പെടുത്തി. സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…
കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…