പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത്

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. പ്രധാനമന്ത്രി പദവിയിൽ എത്തിയശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. രാവിലെ നാഗ്പുരിൽ എത്തിയ മോദി സംഘടനാ സ്ഥാപകനായ ഹെഡ്ഗെവാറിൻ്റെ സ്മാരകത്തിൽ ആദരം അർപ്പിക്കും. മാധവ് നേത്രാലയ ആശുപത്രിയുടെ പുതിയ മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ മോഹൻ ഭാഗവതിനൊപ്പം വേദി പങ്കിടും. തുടർന്ന് അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി സന്ദർശിക്കും. നാഗ്പുരിലെ സോളാർ ഡിഫൻസ് എയറോ സ്പേസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി പുതിയ എയർ സ്ട്രിപ്പിൻ്റെ ഉദ്ഘാടനവും നിർവഹിക്കും. നാഗ്പുരിൽ അടുത്തിടെ ഉണ്ടായ വർഗീയ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷേ ഒരു ഇൻഡ്യൻ പ്രധാന മന്ത്രി ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കുന്നത് ആദ്യമായിട്ടായിരിക്കും.

News Desk

Recent Posts

കരുനാഗപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചു

കരുനാഗപ്പള്ളി: നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ അഗ്നിയ്ക്ക് ഇരയാക്കിയതായി പരാതി. തഴവ എ വി എച്ച് എസ് ജംഗ്ഷന് സമീപമാണ്  റോഡരികിൽ…

6 hours ago

രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് .

തിരുവനന്തപുരം. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമരം 51ദിവസം പിന്നിട്ടു . നിരാഹാര സമരം…

6 hours ago

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും, ഭൂനികുതി യിലും വില കൂടും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, ഭൂനികുതി, കുടിവെള്ളം ഉള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി…

6 hours ago

എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളെ പുകഴ്ത്തിയതിന് കിട്ടിയ തിരിച്ചടി.

ന്യൂഡൽഹി:ശശി തരൂർ എംപിക്കെതിരെ കോൺഗ്രസിൽ അച്ചടക്ക നടപടി. എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി…

6 hours ago

പിണറായി തന്നെ മൂന്നാമതും കേരള മുഖ്യമന്ത്രിയാകും. യു.ഡി എഫ് പ്രതിപക്ഷത്തിരിക്കും. ബി.ജെ പി നില മെച്ചപ്പെടുത്തും. വെള്ളാപ്പള്ളി നടേശൻ.

കേരളത്തിൽ പിണറായി വിജയൻ തന്നെ മൂന്നാമതും മുഖ്യമന്ത്രിയാകും. പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചാൽ അടിച്ചു പിരിയും. കാരണം അതിൽ പഴുതാരകളും…

8 hours ago

എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.

എന്റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഒള്ളു... എന്റെ അച്ഛന്റെ.. മാപ്പ്…

18 hours ago