ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്.
രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മസ്കിൻ്റെ സ്റ്റാർലിങ്ക് അടുത്തിടെ ജിയോയുമായും എയർടെല്ലുമായും സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്. ഡിഒടി (ഇന്ത്യൻ ഗവൺമെന്റ് ടെലികമ്മ്യൂണിക്കേ ഷൻസ് വകുപ്പ്) സാറ്റലൈറ്റ് സ്പെക്ട്രം നൽകാൻ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ബന്ധം സുഗമമാക്കുന്നതിന് സ്റ്റാർലിങ്കിന് ഉയർന്ന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇത് ദേശീയ സുരക്ഷയുൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങളുയർത്തുന്നുവെന്നും 2ജി സ്പെക്ട്രം കേസിൽ സുപ്രീം കോടതിയുടെ വിധി ലംഘിക്കുന്നതാണന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്പെക്ട്രം ഒരു അപൂർവ വിഭവമായതിനാൽ സ്വകാര്യ കമ്പനികൾക്ക് തുറന്നതും സുതാര്യവുമായ ലേലത്തിലൂടെ മാത്രമേ അനുവദിക്കാവൂ. സ്പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും നിയമലംഘനമായിരിക്കും. ഒരു വിദേശ ബഹിരാകാശ സ്ഥാപനത്തിന് സുപ്രധാന സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് രാജ്യത്തിന്റെ പ്രധാനപ്പെട്ട സുരക്ഷാ മേഖല കൾ പൂർണമായും തുറന്നുകൊടുക്കുന്നതിന് സമാനമാണ്. ഇലോൺ മസ്കിൻ്റെ സ്റ്റാർ ലിങ്ക്, പെന്റഗണിൻ്റെയും നാസയുടെയും സേവനദാതാവ് കൂടിയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. വിവേകശൂന്യമായ ഈ പ്രവൃത്തി നമ്മുടെ തന്ത്രപരമായ പ്രതിരോധ വിവരങ്ങൾ പെന്റഗണിന് ലഭിക്കുന്നതിനും ഐഎസ്ആർഒ വിവരങ്ങൾ ചോരുന്നതിനും ഇടയാക്കും.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ് പ്രസിഡന്റ്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളിയുടെയും നിർദേശങ്ങൾക്ക് പൂർണമായും കീഴടങ്ങുകയും ഇലോൺ മസ്കിന്റെ്റെ വ്യാപാരതാല്പര്യങ്ങൾ സുഗമമാക്കാൻ സമ്മതിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കണമെന്നും സ്റ്റാർ ലിങ്കിന് സ്പെക്ട്രം വിഭവങ്ങൾ അനുവദിച്ചത് ഉടൻ പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

News Desk

Recent Posts

തിരുവിതാംകൂർ ദേവസ്വം ബോർഡ് മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയ്ക്ക്

*തിരുവിതാംകൂർ ദേവസ്വം ബോർഡ്* മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പി യ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന…

1 hour ago

തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർ

തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല - വി എസ് ശിവകുമാർ തുടർ ഭരണം ജനങ്ങളെയും ജീവനക്കാരെയും കൊള്ളയടിക്കാനുള്ള ലൈസൻസല്ലെന്ന്' പിണറായി സർക്കാർ…

3 hours ago

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി.

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി. ബിജെപി ഇതിനെ "ഭരണഘടനാ…

7 hours ago

അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ.

അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ.…

7 hours ago

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിലായി

കരുനാഗപ്പള്ളി : എ.ടി.എം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ…

7 hours ago