special

കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു.

കൊല്ലം കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു.
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറാണ് വാഹനം തടഞ്ഞിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ യാടിൽ നിന്ന് തടികയറ്റി വന്ന ലോറിക്ക് കുറുകെ കാർ കൊണ്ട് ഇടുകയായിരുന്നു.
പഞ്ചായത്ത് റോഡിലൂടെ തടികയറ്റിയ വാഹനം ഓടാൻ അനുവദിക്കില്ലന്നാണ് മനോജ് കുമാർ പറയുന്നത്.
മൂന്ന് മുക്ക് സ്വദേശി അരുൺ കുമാർ രണ്ട് വർഷ മായി നടത്തുന്ന സ്ഥാപനമാണ് ഇത്.ചെറുകിടകച്ചവടക്കാരിൽ നിന്നു തടി വാങ്ങി ലോഡു തികയുമ്പോൾ ലോറിയിൽ കയറ്റി പൊരുമ്പാവൂർ കൊണ്ട് പോയി വിൽക്കുന്നതാണ് അരുൺ കുമാറിന്റെ ജോലി.
രണ്ട് വർഷമായി തടി വ്യാപരം നടത്തിവന്ന അരുൺ കുമാർ ഉപകരണങ്ങളും സ്വന്തം തൊഴിലാളികളേയും ഉപയോഗിച്ചാണ് സ്ഥാപനം നടത്തിവന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് മാസം മുമ്പ് ഒരു സംഘം ആളുകളെത്തി അവർക്ക് ലോഡ് കയറ്റണം എന്ന് ആവിശ്യപ്പെടുകയും  എന്നാൽ അതു പറ്റില്ല എന്ന് പറഞ്ഞ അരുൺ കുമാറിനെ ആക്രമിക്കുകയും തല അടിച്ച് പൊട്ടിക്കുകയും ചെയ്തു.
എട്ടോളം തുന്നലിട്ട് ചീകിത്സയിലായിരുന്നു അരുൺകുമാർ.

തുടർന്ന് അരുൺകുമാർ കോടതിയെ സമീപിക്കുകയും സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിഇറക്ക് ജോലി ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തു .എന്നാൽ ഈ ഉത്തരവ്  പാലിക്കാൻ മനോജ് കുമാറും സംഘവും തയ്യാറല്ല .ഹൈക്കോടതി ഉത്തരവ് ഉൽപ്പെടെ കടയ്ക്കൽ പോലീസിന് നൽകി സ0രക്ഷണം ആവശ്യപെട്ടിട്ടുംപോലീസ് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റിനും സംഘത്തിനും എതിരെ നടപടി എടുക്കാൻ തയ്യാറാകുന്നില്ല.അരുൺ കുമാറിനെ മർദ്ദിച്ചിട്ടുഒരു FIRപോലും എടുക്കാൻ കടയ്ക്കൽ പോലീസ് തയ്യാറായില്ല എന്ന് അരുൺ കുമാർ പറയുന്നു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. വാഹനം തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടുo കടയ്ക്കൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുള്ളവരാണ് മിണ്ടാതെ ഇരിക്കുന്നത്.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

1 hour ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago