special

പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. ബിനോയ് വിശ്വം.

പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണെന്നും, പക്ഷേ പലയിടത്തും സൂചികുത്താന്‍ പോലും ഇടം ലഭിക്കുന്നതില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്നും അതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും സിനിമ മേഖല സ്ത്രീയുടെ കണ്ണുനീരിന്‍റെ നനവ് പടരുന്ന സ്ത്രീ വിരുദ്ധതയുടെ ഇടമാകാതിരിക്കാനുള്ള ജാഗ്രതയും നടപടിയുമാണ് വേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി .ബിനോയ് വിശ്വം ആഭിപ്രായപ്പെട്ടു.ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന വനിതാ പഠന ക്യാമ്പ് “കരുത്ത്” വാഗമണ്‍ ബീനാമോള്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. കേരളത്തിന്‍റെ സാംസ്കാരിക മുഖത്തിന് പോറലേല്‍പ്പിക്കുന്നതൊന്നും അംഗീകരിക്കുവാന്‍ കഴിയില്ല , ബൌധിക നിലവാരത്തില്‍ ഉന്നത മൂല്യം സൂക്ഷിക്കുന്ന സിനിമ മേഖലയില്‍ സമീപകാലത്തുണ്ടായ വിഷയങ്ങള്‍ കേരള സമൂഹം വളരെ വേദനയോടെയാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നവംബറിലേക്ക് പോകാതെ എല്ലാവരുമായും ആശയ വിനിമയം പൂര്‍ത്തിയാക്കി പ്രശ്നങ്ങളില്‍ ക്രിയാത്മകമായി തന്നെ ഇടപെട്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ജോയിന്‍റ് കൌണ്‍സില്‍ വനിതാ കമ്മറ്റി  പ്രസിഡന്‍റ് വി.വി .ഹാപ്പി അദ്ധ്യക്ഷത വഹിച്ചു.  വൈക്കം എം.എല്‍.എ .സി കെ ആശ, ജോയിന്‍റ് കൌണ്‍സില്‍ ചെയര്‍‌മാന്‍ കെ.പി.ഗോപകുമാര്‍, ജനറല്‍സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, വൈസ് ചെയര്‍പേഴ്സണ്‍  എം.എസ്.സുഗൈതകുമാരി , സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിന്ദുരാജന്‍,എസ്.പി.സുമോദ്, ഡി.ബിനില്‍,എന്‍. കൃഷ്ണകുമാര്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്.കൃഷ്ണകുമാരി സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി എന്‍.എന്‍,പ്രജിത, ജോയിന്‍റ് കൌണ്‍സില്‍ കോട്ടയം ജില്ലാ സെക്രട്ടറി.പി.എന്‍ ജയപ്രകാശ്, ഇടുക്കി ജില്ലാ സെക്രട്ടറി ആര്‍ ബിജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയത-ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ജോയിന്‍റ് കൌണ്‍സില്‍ ജനറല്‍സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും, ജോയിന്‍റ് കൌണ്‍സില്‍ -സംഘടനയും ഭാവിയും എന്ന വിഷയത്തില്‍ ജോയിന്‍റ് കൌണ്‍സില്‍ ചെയര്‍‌മാന്‍ കെ.പി.ഗോപകുമാറും സാമൂഹ്യ മാധ്യമങ്ങളിലെ സര്‍ഗ്ഗാത്മഗതയെ സംബന്ധിച്ച് ജിതേഷ് കണ്ണപുരവും , താളത്തില്‍ മുന്നോട്ട് എന്ന വിഷയത്തില്‍ കേരള ഫോക്കലോര്‍ അക്കാദമി അംഗമായ അഡ്വ.സുരേഷ് സോമയും ക്ലാസ്സുകള്‍ നയിച്ചു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago