Categories: PoliticsWorld

ഒക്ടോബർ വിപ്ലവത്തിൻ്റെ മൂന്നാം വാർഷികം മഹാനായ ലെനിൻ നടത്തിയ ഹൃസ്വമായ പ്രസംഗo.

തൊഴിലാളികൾ അധികാരം പിടിച്ചതിനെ തുടർന്ന് ആ നവജാത രാഷ്ട്രത്തെ തകർക്കാൻ ലോകത്തെ ഏറ്റവും പ്രാബലരായ കൊളോണിയൽ ശക്തികൾ കിരതമായ ആക്രമണങ്ങൾ അഴിച്ചു വിട്ടു. മൂന്ന് വർഷം കൊണ്ട് തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവസേന ആ നിഷ്ടുര ആക്രമങ്ങളെ പരാജയപ്പെടുത്തിയ വേളയിലാണ്  ഒക്ടോബർ വിപ്ലവത്തിന്റെ മൂന്നാം വാർഷികം ആചാരിക്കുന്നത്.

സഖാക്കളെ,

നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് പരീക്ഷണങ്ങളിലൂടെ കടന്നു പോന്ന ദിനങ്ങൾ സ്മരിക്കുവാനും വിപ്ലവ നേട്ടങ്ങൾ വിലയിരുത്തുവാനുമാണ് . നമ്മുടെ വിജയത്തെ തീർച്ചയായിട്ടും ആഘോഷിക്കണം . നിരന്തരമായ തടസ്സങ്ങൾ ശത്രുക്കൾ സൃഷ്ടിച്ചിട്ടും ജീവിതത്തിൻറെ നിരവധിയായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും നമ്മൾ വിജയിച്ചു . കഴിഞ്ഞ മൂന്നു വർഷമായി നമ്മൾ വിജയിച്ചു കൊണ്ടിരിക്കുകയാണ് .
നേടിയെടുക്കുവാൻ പറ്റുമെന്ന് മൂന്നുവർഷം മുമ്പ് നമ്മൾക്ക് പോലും ഉറപ്പില്ലായിരുന്ന ഒരു വൻ വിജയമാണ് കരഗതമായിരിക്കുന്നത് . എന്നാൽ മൂന്നുവർഷം മുമ്പ് നമ്മൾ സ്‌മോൾനിയിൽ ( നവംബർ വിപ്ലവത്തിന്റെ ആദ്യ നാളുകളിൽ സോവിയറ്റ് ഭരണത്തിന്റെ ആസ്ഥാനം) ആയിരിക്കുമ്പോൾ നമ്മുടെ പ്രതീക്ഷകളെ കവച്ചു വക്കുന്ന ഒരുമയോടെ പെട്രോഗ്രാഡിലെ തൊഴിലാളികൾ ഉയർത്തെഴുന്നേറ്റ രാത്രിയിൽ പോലും ഏറ്റവും ശുഭാപ്തി വിശ്വാസിയായ ആളുകൾക്ക് പോലും ഇന്ന് നമ്മൾ അനുഭവിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന സാധ്യത കാണുവാൻ കഴിഞ്ഞില്ല .

സാർവദേശീയ തലത്തിൽ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാതെ നമ്മുടെ വിജയം ഉറപ്പിക്കാനാവില്ലെന്ന് നമ്മൾ വിശ്വസിച്ചു . അതു കൊണ്ടുതന്നെ ലോക വിപ്ലവം സാക്ഷാത്കരിക്കുവാൻ നമ്മൾ പ്രയത്നിച്ചു . നമ്മൾ നാളതുവരെ നയിച്ച ജീവിത സാഹചര്യങ്ങളെ പാടെ അട്ടിമറിക്കുന്ന സംഭവങ്ങളാണ് സാമ്രാജ്യത്ത യുദ്ധം കെട്ടഴിച്ചുവിട്ടത് . നീണ്ടുനിൽക്കുന്ന ആ പ്രതിസന്ധി എന്തു തരം ജീവിത സാഹചര്യങ്ങളായിരിക്കും രൂപപ്പെടുത്തുക എന്നതും അത് എത്ര നാൾ നീണ്ടു നിൽക്കുന്നതായിരിക്കുമെന്നതു പോലും മുൻകൂട്ടി മനസ്സിലാക്കുവാൻ നമുക്ക് സാധിച്ചിരുന്നില്ല . ഇപ്പോൾ മൂന്നു വർഷങ്ങൾക്കുശേഷം മുൻപു ഉള്ളതിനേക്കാൾ എത്രയോ ശക്തരായി നമ്മൾ രൂപാന്തരപ്പെട്ടു കഴിഞ്ഞു. നമ്മൾ വിജയിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിക്കാം . ബൂർഷ്വാസിയെ , അവരുടെ ശക്തിയെ ദുർബലപ്പെടുത്താനും ശിഥിലമാക്കുവാനും നമ്മൾക്ക് കഴിഞ്ഞു . ലോക വിപ്ലവത്തെ ലക്ഷ്യമാക്കി നമ്മൾ പ്രവർത്തിച്ചു .
അങ്ങനെ ചെയ്യുന്നത് നിസ്സംശയമായും ശരിയുമായിരുന്നു . ലോകം സർവ്വനാശത്തിലേക്ക് കൂപ്പു കൂത്തുകയാണ് എന്ന നമ്മൾ തിരിച്ചറിഞ്ഞു . സാമ്രാജ്യത്വ യുദ്ധാനന്തര കാലഘട്ടത്തിൽ എല്ലാ കാര്യങ്ങളും പൂർവസ്ഥിതി പ്രാപിക്കില്ലെന്ന് നമ്മൾ തിരിച്ചറിഞ്ഞിരുന്നു. എന്തെന്നാൽ സാമ്രാജ്യത്വ യുദ്ധത്തിന് മുൻപുണ്ടായിരുന്ന എല്ലാ സാമ്പത്തിക നിയമപരമായ സാഹചര്യങ്ങളും യുദ്ധം അട്ടിമറിച്ചിരുന്നു . പഴയ വ്യവസ്ഥിതി നിലനിർത്തി പരിപാലിച്ചു പോന്നിരുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കപ്പെട്ടു കഴിഞ്ഞിരുന്നു .
ബൂർഷ്വാ സംവിധാനങ്ങളെ തുറന്നു കാണിക്കുന്നതിൽ നമ്മുടെ പ്രചാരവേലകളുടെ ഫലപ്രാപ്തിയെക്കാൾ ആയിരം മടങ്ങ് അധികഫലം യുദ്ധം കൊണ്ട് സാധിച്ചിരുന്നു . ഒരു രാജ്യത്ത് മാത്രമായിട്ടാണെങ്കിലും തൊഴിലാളി വർഗ്ഗം അധികാരം പിടിച്ചെടുത്തു. ഈ ഒരൊറ്റ നടപടിയിലൂടെ തന്നെ ആഗോള മുതലാളിത്ത ശക്തികളുടെ അടിത്തറക്ക് കനത്ത പ്രഹരം ഏൽപ്പിച്ചു .

തൊഴിലാളി വർഗ്ഗത്തിന്റെ സർവ്വദേശീയ വീക്ഷണകോണിൽ നിന്നാണ് നമ്മൾ എപ്പോഴും യുദ്ധങ്ങളുടെ ചരിത്രം വിലയിരുത്താറ് . സോവിയറ്റ് യൂണിയന്റെ സമീപത്തുള്ള , ബൂർഷ്വ ഭരണകൂടങ്ങൾ അധികാരത്തിലിരിക്കുന്ന രാജ്യങ്ങളിലും ബോൾഷെവിക്കുകൾക്കെതിരെ വധശിക്ഷ ഉൾപ്പെടെ നിരവധി അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഈ രാജ്യങ്ങളുമായി സോവിയറ്റ് യൂണിയൻ സമാധാനത്തിന്റെ പാതയാണ് തുടർന്ന് പോരുന്നത് . ഈ രാജ്യങ്ങൾ എല്ലാം തന്നെ അച്ചുതണ്ട് ശക്തികളുടെ സ്വാധീന വലയത്തിൽ പെട്ട് അവരുടെ അടിമകളായിട്ടാണ് നിലവിൽ വർത്തിക്കുന്നത് . സോവിയറ്റ് യൂണിയന്റെ നാശമാണ് അവരുടെ ലക്ഷ്യം . എന്നിട്ടു പോലും അച്ചുതണ്ട് ശക്തികളുടെ ആഗ്രഹത്തിന് വിപരീതമായി ഈ രാജ്യങ്ങൾ സോവിയറ്റ് യൂണിയനുമായി സമാധാന കരാറുകൾ ഒപ്പു വെച്ചിട്ടുണ്ട് . ബ്രിട്ടൻ , അമേരിക്ക , ഫ്രാൻസ് ഉൾപ്പെടെയുള്ള വൻകിട ലോക ശക്തികൾക്ക് സോവിയറ്റ് യൂണിനെതിരെ ഒരുമിച്ച് അണിനിരക്കുവാൻ പറ്റിയിട്ടില്ല . നമുക്കെതിരെ അവർ സംയുക്തമായ ആരംഭിച്ച യുദ്ധത്തിൽ അവർക്ക് വിജയം നേടുവാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ? ഈ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയും ജീവിത സാഹചര്യങ്ങളും സമ്പൂർണ്ണമായി അട്ടിമറിക്കപ്പെട്ടു . എന്തെന്നാൽ അവർ മരണാസന്നമാണ് . അവർക്ക് പഴയതുപോലെ കാര്യങ്ങൾ തുടരുവാൻ സാധിക്കില്ല . ഈ രാജ്യങ്ങളെ നയിക്കുന്ന ബൂർഷ്വ സംവിധാനങ്ങൾ അന്തരികമായിത്തന്നെ ദുഷിപ്പ് നേരിടുകയാണ് . സാമ്രാജ്യത്വ യുദ്ധം ഇതിനകം ഒരു കോടിയിലേറെ ജനങ്ങളുടെ മരണത്തിനു വഴിവച്ചിട്ടുണ്ട് . എന്തിനുവേണ്ടി ? ഏതാനും മുതലാളിമാർക്ക് വേണ്ടി ലോകത്തെ പങ്കിട്ടെടുക്കുവാൻ . എന്നാൽ അങ്ങനെ ചെയ്യുന്നതു വഴി അതിന്റെ അവസാന ശേഷിയും ഊർജവും ചിലവഴിച്ചു കഴിഞ്ഞു . അങ്ങനെ അതിന്റെ അടിത്തറകൾ തന്നെ ദുർബലപ്പെട്ടു കഴിഞ്ഞു . സൈനികമായി എത്ര ശക്തമാണ് എങ്കിലും ആന്തരികമായി ബലഹീനമാണ് . ബോൾഷെവിക്ക് ആവേശത്തോടെ നടത്തുന്ന ഒരു വെറും പ്രഖ്യാപനം മാത്രമല്ല ഈ പറഞ്ഞത് . തീയിൽ കുരുത്തതും സായുധ പരീക്ഷണങ്ങളുടെ തെളിയിക്കപ്പെട്ടതുമായ വസ്തുതകളാണ് ഇവിടെ അവതരിപ്പിച്ചത് . ഒരു വർഗ്ഗം എന്ന നിലയിൽ ബൂർഷ്വാസി എത്ര ശക്തവും സമ്പന്നവും ആണെങ്കിലും അതിന്റെ ഭാവി ഇരുളടഞ്ഞതാണ് . എന്നാൽ തൊഴിലാളി വർഗ്ഗം അതിന്റെ വിജയത്തിലേക്ക് അടിവച്ച് മുന്നേറുകയാണ് . നമ്മുടെ ശത്രുവിനെക്കാളും നമ്മൾ ദുർബലമാണെങ്കിലും ശരി കഴിഞ്ഞ മൂന്നു വർഷങ്ങളായി വിജയിച്ചു കൊണ്ടിരിക്കുകയാണെന്ന് യാതൊരു അതിശയോക്തിയുമില്ലാതെ തന്നെ നമുക്ക് പറയുവാൻ കഴിയും .
ഇത് പറയുമ്പോൾ ഈ വിഷയത്തിന്റെ മറ്റു വശങ്ങൾ വിസ്മരിക്കരുത് . വിജയത്തിൻറെ പകുതി മാത്രമേ നമ്മൾ നേടിയിട്ടുള്ളൂ എന്ന കാര്യം മറക്കരുത് . നമ്മളെക്കാൾ ശക്തിയുള്ള ഭരണകൂടങ്ങളെ ചെറുക്കുവാൻ സാധിച്ചിട്ടുണ്ട് . റഷ്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഒളിച്ചോടിപ്പോയ മുതലാളിമാരും വൻകിട ഭൂ ഉടമകളും ഈ ഭരണകൂടങ്ങൾക്ക് എല്ലാ പിന്തുണ നൽകിയിട്ടു പോലും അവർ വിജയിച്ചില്ല. തൊഴിലാളി വർഗ്ഗത്തിന്റെ സാർവദേശീയ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് നമ്മൾ എന്നും നിലകൊണ്ടിട്ടുള്ളത് . ഈ ഉത്തരവാദിത്വം നമ്മൾ ഒരിക്കലും മറക്കരുത് . അതു കൊണ്ടുതന്നെ ലോകമെമ്പാടും, പ്രത്യേകിച്ചും ഏറ്റവും സമ്പന്നമായ മുതലാളിത്ത രാജ്യങ്ങളിൽ വിപ്ലവ ലക്ഷ്യം പൂർത്തീകരിക്കുന്നത് വരെ നമ്മുടെ വിജയം പകുതിയോ അതിൽ താഴെയൊ മാത്രമായിരിക്കും എന്ന കാര്യം എപ്പോഴും ഓർത്തിരിക്കണം . ജനറൽ വ്റാങ്കെലിനു എതിരെയുള്ള സൈനിക നടപടിയിൽ നമ്മൾ നിലവിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുകയാണ് . നമ്മുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന വാർത്തകൾ താമസിയാതെ ഉണ്ടാകും . ക്രിമിയയിൽ നമ്മുടെ വിജയം താൽക്കാലികമായി മാറ്റിവെക്കപ്പെട്ടേക്കാമെങ്കിലും അത്യന്തിക വിജയം നമ്മുടേത് തന്നെയായിരിക്കും . എന്നാൽ സോവിയറ്റ് യൂണിനെതിരെ ലോക മുതലാളിത്തം നടത്തുന്ന പരിശ്രമങ്ങളുടെ അവസാന അധ്യായമായി തീർച്ചയായിട്ടും കാണരുത് . മറിച്ച് നമുക്ക് ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം വസന്തത്തിൽ ഒരുപക്ഷേ അവരുടെ ശ്രമം ആവർത്തിച്ചേക്കാം . അവർ വിജയിക്കുവാനുള്ള സാധ്യത വിരളമാണ് . മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ചു നമ്മളുടെ സൈനികശേഷി താരതമ്യേന ശക്തമാണ് . ഈ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ അപകട സാധ്യതകൾ പൂർണ്ണമായും ഇല്ലാതായിട്ടില്ല .
ഇപ്പോഴും അത് നിലനിൽക്കുന്നു. എന്ന് മാത്രമല്ല വിപ്ലവം ഒന്നോ അതിൽ കൂടുതലോ വികസിത രാജ്യങ്ങളിൽ വിജയം നേടുംവരെ അപകട സാധ്യതകൾ തുടരുകയും ചെയ്യും .
ആ ദിശയിലാണ് കാര്യങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത് . കഴിഞ്ഞ വേനൽക്കാലത്ത് മോസ്കോയിൽ ചേർന്ന മൂന്നാം ഇൻറർനാഷണലിൻ്റെ യോഗം തുറന്നു വിടുന്ന സാധ്യതകൾ ഉണ്ട് . ജർമ്മനിയിലെ ഹേൽ നഗരത്തിൽ ഒത്തുചേർന്ന സമ്മേളനത്തിന്റെ അനുഭവങ്ങൾ സിനോവിവ് അവതരിപ്പിച്ചത് നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും . തൊഴിലാളിവർഗ വിപ്ലവത്തിൻ്റെ വക്കിലെത്തിയ ജർമ്മനിയിലെ സമീപകാല സംഭവങ്ങളുടെ ഒരു വിശദമായ വിശദീകരണം ആ റിപ്പോർട്ടിൽ പ്രതിഫലിച്ചിരുന്നു . സമാനമായ സംഭവങ്ങൾ മറ്റു രാജ്യങ്ങളിലും ഉണ്ടാകുന്നുണ്ട് .കമ്മ്യൂണിസ്റ്റ് പാർട്ടികൾ പല പുതിയ രാജ്യങ്ങളിലും നിലവിൽ വരുന്നുണ്ട് . കമ്മ്യൂണിസ്റ്റ് ദർശനത്തിന് സാർവത്രികമായ അംഗീകാരം ലഭിച്ചു കഴിഞ്ഞു . ഇതേ കാലയളവിൽ തന്നെ ചില ചെറിയ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ദർശനത്തിനും തൊഴിലാളി വർഗ്ഗ താല്പര്യങ്ങൾക്കും തിരിച്ചടികളും ഉണ്ടായിട്ടുണ്ട് . ഈ രാജ്യങ്ങളിലെ വിപ്ലവ നീക്കങ്ങളെ തടയിടുവാൻ വേണ്ടി സമീപത്തെ ശക്തമായ മുതലാളിത്ത രാജ്യങ്ങൾ ഇടപെടുന്നുണ്ട് . ഉദാഹരണത്തിന് ഫിൻലണ്ടിലെ വിപ്ലവത്തെ അടിച്ചമർത്തുവാൻ ജർമ്മനി ഇടപെട്ടത് പോലെ . അല്ലെങ്കിൽ ബ്രിട്ടനും ഫ്രാൻസും ഓസ്ട്രിയെയും ചേർന്നു ഹംഗറിയിലെ തൊഴിലാളിവർഗ്ഗ വിപ്ലവത്തെ ശ്വാസം മുട്ടിച്ചത് പോലെ . എന്നാൽ ഈ നടപടികളിലൂടെ ഈ രാജ്യങ്ങളിലെല്ലാം ഇവർ വിപ്ലവ ശ്രേണിയിലേക്ക് ആയിരക്കണക്കിന് ജനങ്ങളെ തള്ളിവിടുകയാണ് . എല്ലാ രാജ്യങ്ങളിലും തൊഴിലാളികളുടെ സംഘടിതമായ പ്രവർത്തനം വഴി അക്കൂട്ടരുടെ പിന്നണി ദുർബലമാണ്. എന്തുകൊണ്ടെന്നാൽ ഈ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് സോവിയറ്റ് യൂണിനെതിരെയുള്ള പടനീക്കങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമില്ല . നമ്മുടെ നാട്ടിലെ ക്രോൺസ്റ്റാഡിൽ സംഭവിച്ചത് പോലെ മറ്റു രാജ്യങ്ങളിലും സമ്മാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
കരിങ്കടലിലെ റഷ്യൻ നാവികപ്പടയിലെ സൈനികർ വിപ്ലവകരമായ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടതുകൊണ്ടാണ് തൊഴിലാളികൾക്കും കർഷകർക്കുമെതിരെ നിറയൊഴിക്കാതെ നിലകൊണ്ടത്. ഇതിന്റെ പേരിൽ അവർ കോട്ട് മാർഷൽ നടപടികൾ നേരിടുകയും ഫ്രാൻസിലെ തടവറകളിൽ ബന്ധികലാക്കപ്പെടുകയും ചെയ്തിട്ടുണ്ട് . വർഗ്ഗബോധമുള്ള ഫ്രാൻസിലെ തൊഴിലാളികൾ അവരുടെ ഒപ്പമുണ്ട് . ഈ കാരണങ്ങൾ കൊണ്ടാണ് അച്ചുതണ്ട് ശക്തികൾ ദുർബലമാകുന്നത് . ഇതുകൊണ്ട് തന്നെയാണ് സർവ്വദേശീയ രംഗത്ത് നമ്മൾ സുരക്ഷിതമാണ് എന്ന് വിലയിരുത്തുന്നത് .
എന്നാൽ സഖാക്കളെ നമ്മുടെ വിജയം പൂർണ്ണതയിൽ നിന്ന് ഏറെ അകലെയാണ് . പകുതിയിൽ താഴെ വിജയം മാത്രമേ നമ്മൾ ഇതേവരെ നേടിയിട്ടുള്ള . ശരിയാണ്, റഷ്യയിലെ കർഷകരുടെയും തൊഴിലാളികളുടെയും ഉത്സാഹവും ജീവത്യാഗങ്ങളും കൊണ്ട് നിർണായകമായ വിജയം നേടിയിട്ടുണ്ട് . സാറിസ്റ്റ് റഷ്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സംഘടിതമായ പിന്തുണ രൂപപ്പെട്ടുവരുന്നതിനു മുമ്പ് തന്നെ സാറിസത്തിനെതിരെ കലാപം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കുവാൻ റഷ്യൻ സാമാന്യ ജനതയ്ക്ക് സാധിക്കും എന്ന് തെളിയിച്ചിട്ടുണ്ട് . റഷ്യക്ക് വ്യക്തിഗതനായകന്മാരെ സൃഷ്ടിക്കുവാൻ കഴിയും എന്ന് നമ്മൾ ശരിയായി വിലയിരുത്തിയപ്പോൾ , റഷ്യക്ക് വീണ്ടും ജനതകളുടെ ഇടയിൽ നിന്ന് ആയിരക്കണക്കിന് നായകന്മാരെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് തെളിയിച്ചു . അത് സംഭവിക്കുന്നതോടുകൂടി മുതലാളിത്തത്തിന്റെ മരണ മണി മുഴങ്ങും . നമ്മുടെ വിജയത്തിൻറെ പ്രധാന കാരണം ധീരമായ നിലപാടുകളും ആത്മത്യാഗവും ,
മുന്നണിയിലുള്ള
റെഡ് ആർമിയുടെ സമാനതകളില്ലാത്ത ദൃഢതയും ജീവത്യാഗവും , തൊഴിലാളികളും കർഷകരും വിശിഷ്യാ കഴിഞ്ഞ മൂന്നു വർഷമായി തീക്ഷ്ണമായ അടിച്ചമർത്തലിന് വിധേയമായ വ്യവസായ തൊഴിലാളികളുടെ നിതാന്തമായ ചെറുത്തു നിൽപ്പുമാണ് . തൊഴിലാളിവർഗ്ഗഭരണം നിലനിർത്തുവാൻ വേണ്ടി മാത്രം അവർ വിശപ്പും തണുപ്പും അടിച്ചമർത്തലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് . യുദ്ധ സംഘർഷങ്ങളിൽ വ്യാപൃതരായിരിക്കുന്ന ശക്തികൾക്കിടയിൽ ഈ കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും സുരക്ഷിതമായ പിന്നണി നമ്മളുടെ സോവിയറ്റ് യൂണിയന്റേത് തന്നെയാണ് . ഈ കാരണങ്ങൾ കൊണ്ടാണ് നമ്മൾ വളരെ ശക്തരായിരിക്കുന്നത് . ഇതു കൊണ്ടുതന്നെയാണ് അച്ചുതണ്ട് ശക്തികൾ നമ്മളുടെ കൺമുമ്പിൽ തന്നെ ചിതറി പോകുന്നത് .

എന്നാൽ ഈ ആവേശവും ധീരമായ നിലപാടുകൾ കൊണ്ടു മാത്രം വിപ്ലവം പൂർണ്ണ വിജയത്തിൽ എത്തിക്കുവാൻ സാധിക്കില്ല . നമ്മളെ ശ്വാസം മുട്ടിക്കുവാനും നമ്മളെ നശിപ്പിക്കുവാനും ശത്രു ശ്രമിച്ചപ്പോൾ ഈ ഗുണങ്ങൾ നമ്മൾക്ക് പര്യാപ്തമായിരുന്നു . രക്തരൂഷിതമായ ഒരു പോരാട്ടത്തിൽ ആദ്യവിജയം നേടുവാൻ ഈ ഗുണങ്ങൾ മതിയായിരുന്നു . എന്നാൽ ആത്യന്തിക ലക്ഷ്യം നേടുന്നതിൽ ഇവ പോരാതെ വരും . ഇപ്പോൾ ആ ഗുണവിശേഷങ്ങൾ മാത്രം കൊണ്ട് നമ്മൾക്ക് മുന്നേറുവാൻ സാധിക്കില്ല. എന്തെന്നാൽ നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നത് കുറച്ചുകൂടി സങ്കീർണമായ രണ്ടാമത്തെ ഭാഗമാണ് . ഇത് പ്രയാസമേറിയതാണ് . ഇപ്പോൾ നമ്മൾ നേടിയിട്ടുള്ള വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിന്ന് സുനിശ്ചിതമായ വിജയം രണ്ടാം ഘട്ടത്തിലും നേടിയെടുക്കാൻ കഴിയുന്ന രീതിയിൽ നാം പ്രവർത്തിക്കണം . ആവേശവും ജീവത്യാഗം ചെയ്യാനുള്ള സന്നദ്ധതയും രണ്ടാം ഘട്ടത്തെ പ്രശ്നങ്ങൾ നേരിടുവാൻ പര്യാപ്തമാവില്ല . എന്തെന്നാൽ ഇനി ചെയ്യേണ്ടി വരുന്നത് കൂടുതൽ സൃഷ്ടിപരമായ പ്രവർത്തനങ്ങളാണ്. നിർമ്മാണ പ്രവർത്തനങ്ങൾ . മുതലാളിത്തത്തിൽ നിന്ന് പാരമ്പര്യമായി നമുക്ക് ലഭിച്ചത് മലിനമാക്കപ്പെട്ട സംസ്കാരം മാത്രമല്ല , തച്ചു തകർക്കപ്പെട്ട വ്യവസായ ശാലകളും , നിരാശയിൽ താഴ്ന്നു പോയ ബുദ്ധിജീവികളെയും കൂടിയാണ്. ചിന്നഭിന്നമാക്കപ്പെട്ടതും വളരെ പിന്നോക്കാവസ്ഥയിലുള്ള ചെറുകിട കർഷകരും വ്യാപാരികളെയുമാണ് . പരിചയ സമ്പന്നതയുടെ അഭാവവും , കൂട്ടായി ചേർന്ന് പ്രവർത്തിക്കുവാനുള്ള വൈമനസ്യയും ഉൾപ്പെടെയുള്ള എല്ലാ പ്രാകൃതമായ കാഴ്ചപ്പാടുകളും കുഴിച്ചു മൂടേണ്ടതുണ്ട് .
ഇത്തരം പ്രശ്നങ്ങളാണ് നമ്മൾ ഇന്ന് പരിഹരിക്കേണ്ടത് . സാമ്പത്തിക മേഖലയിലെ ചിതറി പോയ അവസ്ഥ ദുരീകരിക്കുവാൻ ഇന്നത്തെ ഉണർന്നു പ്രവർത്തിക്കുന്ന
അന്തരീക്ഷം ദീർഘനാൾ നിലനിർത്തേണ്ടി വരുമെന്ന് നമ്മൾ ഓർക്കണം . പഴയ രീതികളിലേക്ക് തിരിച്ചു പോകാനാവില്ല . ചൂഷക ഭരണം തൂത്തെറിഞ്ഞത് വഴി ഈ കർത്തവ്യത്തിന്റെ ഗണ്യമായ ഭാഗം നമ്മൾ പൂർത്തീകരിച്ചു കഴിഞ്ഞു . ഇനി അധ്വാനിക്കുന്ന മുഴുവൻ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തി പ്രവർത്തിക്കുവാൻ നമ്മൾക്ക് സാധിക്കണം . പുതിയ സ്ഥലങ്ങൾ കീഴടക്കിയ പോരാളികളെ പോലെയാണ് നമ്മളിവിടെ എത്തിയിരിക്കുന്നത് . വളരെ ദുഷ്കരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നിട്ടും മുന്നണിയിൽ നമുക്ക് വിജയം നേടാനായിട്ടുണ്ട് . ഒരു വർഷം മുമ്പ് പ്രവർത്തിച്ചിരുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നമ്മൾക്ക് കാര്യങ്ങൾ നിർവഹിക്കുവാൻ കഴിയുന്നുണ്ടെന്ന് നാം മനസ്സിലാക്കണം . എല്ലാവർക്കും ആവശ്യത്തിന് ഭക്ഷണം എത്തിച്ചു കൊടുക്കുവാൻ പറ്റിയിട്ടില്ല എന്ന കാര്യം നമ്മൾക്കറിയാം . പട്ടിണിയും തണുപ്പും പല കുടിലുകളുടെയും വാതിൽ പടികളിൽ ഇപ്പോഴും മുട്ടുന്നുണ്ട് . എന്നാൽ നമ്മൾ വിജയിച്ചിട്ടുണ്ട് എന്നുമറിയാം. സാമ്രാജ്യത്വ യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും സൃഷ്ടിച്ച ഭീകരമായ അവസ്ഥയും മുരടിപ്പും മറികടന്നു കൊണ്ട് ഉൽപാദനം ഗണ്യമായി ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട് . കർഷകരെയും തൊഴിലാളികളെയും പട്ടിണിയുടെയും തണപ്പിന്റെയും പിടിയിൽ അകപ്പെടുവാൻ നമ്മൾ അനുവദിക്കില്ല . എന്നാൽ ഇത് സാധ്യമാക്കണമെങ്കിൽ നമ്മുടെ മുഴുവൻ ശേഷികളും തിട്ടപ്പെടുത്തി യുക്തിപൂർവ്വം പങ്കുവെക്കാൻ സാധിക്കണം . ഈ കർത്തവ്യം എങ്ങനെ കാര്യക്ഷമമായി നിർവഹിക്കണമെന്ന് നമ്മൾക്കറിയില്ല . എന്തെന്നാൽ ഓരോരുത്തരും അവരുടെ സ്വന്തം കാര്യം നോക്കിക്കൊള്ളാനാണ് മുതലാളിത്തം നമ്മളെ പഠിപ്പിച്ചിട്ടുള്ളത് .
എങ്ങനെ മറ്റുള്ളവരുടെ ചെലവിൽ പണമുണ്ടാക്കി മുതലാളി ആകാം പറ്റുമെന്നാണ് അവർ ജനങ്ങളെ പഠിപ്പിച്ചിട്ടുള്ളത് . ഒരു പൊതുവായ ലക്ഷ്യത്തിനുവേണ്ടി യോജിച്ച നിന്ന് പ്രവർത്തിക്കുവാൻ മുതലാളിത്തം ആരെയും പരിശീലിപ്പിച്ചിട്ടില്ല . ഈ സാഹചര്യം നമ്മൾ നേരിടണം . ഇപ്പോൾ നമ്മെ ആവേശം കൊള്ളിക്കുന്ന സാഹചര്യം ഒരുപക്ഷേ ഒരു വർഷത്തേക്ക് കൂടി നിലകൊള്ളും . ഏറിയാൽ ചിലപ്പോൾ അഞ്ചു വർഷം വരെ തുടരാം . എന്നാൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ് നമുക്ക് നിരന്തരമായി നേരിടേണ്ടി വരുന്നത് എന്ന് നാം ഓർക്കണം . നമുക്ക് ചുറ്റും നിരവധി ചെറുകിട സാമ്പത്തിക പ്രശ്നങ്ങളുണ്ട് . നമ്മുടെ സാമ്പത്തിക ജീവിതം ചലിപ്പിക്കുന്ന ചെറുകിട ഉത്പാദന മേഖല സ്വകാര്യ താല്പര്യങ്ങൾക്ക് വേണ്ടിയാണ് നിരന്തരമായി പ്രവർത്തിക്കുന്നത് . ഇവർ മുൻകാലങ്ങളിലെ പെറ്റിബൂർഷ്വാ രീതികളാണ് പിന്തുടരുന്നത് . ബ്യൂറോക്രാറ്റിക് രീതിയിലാണ് പ്രവർത്തിക്കുന്നത് . ഇതു പോലുള്ള പ്രവർത്തന ശൈലികൾ ക്കെതിരേ നിരന്തരമായ ജാഗ്രത പുലർത്തണം . ഉത്സവത്തിന്റെ , സോവിയറ്റ് ശക്തിയുടെ വിജയത്തിന്റെ ഈ വേളയിൽ ഉത്സാഹത്തോടെ ഉൽപാദനം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തികളിൽ നമ്മൾ വ്യാപൃതരാവണം . അങ്ങനെ മാത്രമേ ദേശീയ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുവാനും തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുകയുള്ളൂ . ഈ പാത പിന്തുടർന്നത് വഴി നമ്മൾക്ക് വിജയം നേടുവാനും മുൻകാലങ്ങളിലെ രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത കാര്യങ്ങൾ സംരക്ഷിക്കുവാനും സാധിക്കും.

ഒക്ടോബർ  സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മൂന്നാം വാർഷികത്തിന്റെ തലേദിവസം (06/11/1920) മഹാനായ ലെനിൻ നടത്തിയ ഹൃസ്വമായ പ്രസംഗo.)

(മഹത്തായ ഒക്ടോബർ വിപ്ലവ സ്മരണ. (കെ.കെ വാര്യർ സ്മാരക ഹാളിൽ ] CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തുന്നു. (ഫോട്ടോ )

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

3 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

9 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

10 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

10 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

10 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

13 hours ago