ഒറീസയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്.കേന്ദ്ര പാറളിജില്ലയിലെ ശിശുക്ഷേമ സമിതിയിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ബർഷ പ്രിയദർശിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.പ്രസവ വേദന വന്നിട്ടും അവധി നല്‍കിയില്ല; ശിശുക്ഷേമ സമിതിയിലെ ഗര്‍ഭിണിയായ ജീവനക്കാരിക്ക് കുഞ്ഞ് നഷ്ടപ്പെട്ടു.
26 കാരിയായ ബര്‍ഷ പ്രിയദര്‍ശിനി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.ആശുപത്രിയില്‍ ചെക്കപ്പിന് പോകുന്നതിനായി ലീവ് ആവശ്യപ്പെട്ടപ്പോള്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ സ്‌നേഹലത സഹു അവധി നല്‍കിയില്ല. ജോലി ചെയ്യുന്നതിനിടെ അസഹനീയമായ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മറ്റ് ജീവനക്കാരോട് ആശുപത്രിയിലെത്തിക്കാന്‍ പ്രിയദര്‍ശിനി ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്തും മുതിര്‍ന്ന ഉദ്യോഗസ്ഥ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ വീട്ടുകാരെ വിവരം അറിയിച്ചു. ഓഫീസിലെത്തിയ വീട്ടുകാരാണ് പ്രിയദര്‍ശിനിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി ഗര്‍ഭപാത്രത്തില്‍ വെച്ച് മരിച്ചിരുന്നു.പ്രിയദര്‍ശിനി ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി. ബര്‍ഷയും വീട്ടുകാരും സിഡിപിഒയോട് തര്‍ക്കിക്കുന്ന വിഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.എന്നാല്‍ സ്‌നേഹലത സഹു ആരോപണങ്ങളെല്ലാം നിഷേധിച്ചു. വിഷയം വിവാദമായതിനെത്തുടര്‍ന്ന് സ്‌നേഹലതയെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്. അന്വേഷിച്ചതിന് ശേഷം ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡെറാബിസ് ബിഡിഒ അനിരുദ്ധ ബെഹ്‌റ പറഞ്ഞു.
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…