Categories: New Delhi

തിരഞ്ഞെടുപ്പു ചൂടിലേക്ക് വയനാട്.

വയനാട് . പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ. നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകയറി പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് പ്രവർത്തകർ നടത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വാഹനപ്രചരണ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. ഇന്ന് കൽപ്പറ്റ മണ്ഡലത്തിലാണ് പ്രചാരണം. എൽഡിഎഫ് പ്രചാരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ആറാം തീയതി മണ്ഡലത്തിലെത്തും. കൽപ്പറ്റയിലും മുക്കത്തും എടവണ്ണയിലും ആണ് റാലികൾക്ക് ശേഷം പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കുക. ബിജെപി സ്ഥാനാർത്ഥി നവ്യാഹരിദാസ് ഇന്ന് വണ്ടൂർ മണ്ഡലത്തിലാണ് . നവ്യക്കുവേണ്ടി പ്രചാരണം നടത്താൻ രണ്ടാം തീയതി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാലിന് മുൻകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരും ജില്ലയിൽ എത്തുന്നുണ്ട്.

News Desk

Recent Posts

നവകേരളം പുതുവഴിയിൽ അല്ല പെരുവഴിയിൽ,എ.എം. ജാഫർഖാൻ.

സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…

4 hours ago

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…

11 hours ago

ആർട്ടിസ്റ്റ് മന്മഥനെ ആരും തിരിച്ചറിഞ്ഞില്ല,നൂറനാട് മോഹൻ.

ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…

11 hours ago

സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി.

തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ്‌ വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…

16 hours ago

ആശ്രമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…

16 hours ago

മഹായിടയന് വിട: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…

17 hours ago