Categories: New Delhi

ഓപ്പറേഷൻ ‘ഡി-ഹണ്ട്’ ; 30 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഡി-ഹണ്ട് ന്‍റെ ഭാഗമായ് പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക് മരുന്നായ 30 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കരുനാഗപ്പളളി പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി മരു നോര്‍ത്ത്, രാജേഷ് ഭവനില്‍ രാജീവന്‍ മകന്‍ രാഹുല്‍(24) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസും, കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ വെച്ച് സംശയാസ്പദമായി കണ്ട രാഹുലിനെ പോലീസ് സംഘം തടഞ്ഞ്നിര്‍ത്തി നടത്തിയ ദേഹപരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം എം.ഡി.എം.എ പോലീസ് സംഘം കണ്ടെടുക്കുകയായിരുന്നു. ആഢംബര ജീവിതം നയിക്കുന്നതിനും എളുപ്പത്തില്‍ സമ്പന്നനാകുന്നതിനും വേണ്ടി ബാംഗ്ലൂരില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം നടത്തിവരുകയായിരുന്നു ഇയാള്‍. ഇയാളുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് അന്വേഷിച്ച് വരുകയാണ്. കരുനാഗപള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ കരുനാഗപള്ളി ഇന്‍സ്പെക്ടര്‍ ബിജു വി എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, ജോയ്, എ.എസ്.ഐ തമ്പി, സി.പി.ഓ ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള കരുനാഗപള്ളി പോലീസും, ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ കണ്ണന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. .

News Desk

Recent Posts

സിൽവർ ലൈൻ വിരുദ്ധ സത്യാഗ്രഹം നാളെ (തിങ്കൾ)ആയിരം ദിനം പിന്നിടുന്നു. കോട്ടയത്ത് സമര പോരാളികളുടെ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ…

9 hours ago

വേനൽക്കാലമാണേ… സൂക്ഷിക്കണേ…

വേനൽക്കാലമാണേ... സൂക്ഷിക്കണേ... ഇനി വേനൽക്കാലമായതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്. പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന…

9 hours ago

പോക്സോ കേസിൽ സ്കൂൾ ബസ്സ് ജീവനക്കാർ അറസ്റ്റിൽ.

കൊല്ലം :പോക്സോ കേസിൽ കൊല്ലം രാമൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ക്ലീനറിനേയുമാണ് ശക്തികുളങ്ങര…

10 hours ago

പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവരാരും രക്ഷപ്പെടരുത്: രമേശ് ചെന്നിത്തല.

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…

24 hours ago

പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി പുലര്‍ത്തുന്ന മൗനം ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…

24 hours ago

നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകർ – മുല്ലപ്പള്ളി രാമചന്ദ്രൻ

ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…

24 hours ago