Categories: New Delhi

“പ്രകൃതി സംരക്ഷണത്തില്‍ വനപാലകരുടെ പങ്ക് സ്തുത്യര്‍ഹം:അഡ്വ.ജി.ആര്‍.അനില്‍”

വനം- വന്യജീവി സംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ വനപാലകര്‍ നടത്തുന്നതെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി. ആര്‍. അനില്‍. ഒട്ടേറെ പ്രതികൂലമായ സാഹചര്യങ്ങളിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ വനസമ്പത്ത് സംരക്ഷിക്കുന്നതിനും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സാധിക്കുന്നതെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ എസ്. എഫ്. പി.എസ്. ഒ.) ഒമ്പതാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ നേരിടുന്ന വിഷയങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും അവയ്ക്ക് ശാശ്വത പരിഹാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച മുന്‍ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കമറുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. വിനോദ് എന്നിവര്‍ക്ക് മന്ത്രി ഉപഹാര സമര്‍പ്പണം നടത്തി. ഭക്ഷ്യ ഭദ്രതയും വനവാസി വിഭാഗവും എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം. എം. നജീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.എസ്. എഫ്.പി.എസ്.ഒ. സംസ്ഥാന പ്രസിഡന്റ് പി. വിജയന്‍ അധ്യക്ഷനായ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.എല്‍. റെജിമോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സജി ജോണ്‍ വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ മധു, ആര്‍.സിന്ധു, വി.ശശികല, എസ്.അജയകുമാര്‍, ആര്‍.സരിത തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി. നമ്പൂതിരി, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, കെ.എസ്.എഫ്.പി.എസ്. ഒ. നേതാക്കളായ ടി. പി. ദിലീപ്, സന്തോഷ് പി. ജി., സുജിത്ത് സി. പി., മുഹമ്മദ് റഫീഖ്, തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതുതായി രൂപീകരിച്ച ആര്‍.ആര്‍.ടി.കളിലും നിലവിലുള്ള ആര്‍.ആര്‍.ടി.കളിലും ആവശ്യമായ തസ്തിക സൃഷ്ടിക്കുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി പി.വിജയന്‍ (പ്രസിഡന്റ്), ജി.എല്‍.റെജിമോന്‍ (ജനറല്‍ സെക്രട്ടറി), സജി ജോണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത്

കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന…

19 minutes ago

നവമാധ്യമങ്ങളുടെ മരണമണി സർവീസ് മേഖലയിൽ മുഴങ്ങുന്നു

തിരുവനന്തപുരം സർക്കാർ ഓഫീ സുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഔദ്യോഗിക സംവിധാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നവ മാധ്യമങ്ങളിലൂടെ…

22 minutes ago

വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

പ്രസീദേച്ചി ക്ഷീണിതയായി എന്നെ നോക്കി.ഞാൻ ആ നിറം മാറുന്ന കൈത്തലം എടുത്ത് തഴുകി.രാസമാലി ന്യങ്ങൾ അടിഞ്ഞുകൂടിയിട്ടും ചേച്ചി അതി സുന്ദരിയായിരുന്നു.…

27 minutes ago

അഷ്ടമുടി കായലിൽ തിമിംഗല സ്രാവ്

അഷ്ടമുടി കായലിനു സമീപം കാവനാട് തിമിംഗല സ്രാവ് അടിഞ്ഞു... രാവിലെയാണ്. കണ്ടത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എത്തി നടപടികൾ ആരംഭിച്ചു.

2 hours ago

പാർട്ടി സംസ്ഥാന സമ്മേളനം പ്രഥമ വേദിയിൽ നവോത്ഥാനം നവകേരളം – മൾട്ടീമീഡിയ ദൃശ്യാവിഷ്‌കാരം

പാർട്ടി സംസ്ഥാന സമ്മേളനം പ്രഥമ വേദിയിൽ നവോത്ഥാനം നവകേരളം -മൾട്ടീമീഡിയ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ ഇന്നലകളെയും ഇന്നിനെയും ചേർത്തുവയ്ക്കുന്ന ദൃശ്യാനുഭവം മാർച്ച്…

2 hours ago

ലോക കേൾവിദിനാചാരണം: ജില്ലാതല ഉദ്ഘാടനം നടന്നു.

മലപ്പുറം:ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനവും മലപ്പുറം ജില്ല ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം,…

11 hours ago