അഞ്ചല്‍: തിരക്കേറിയ റോഡരികില്‍ വളര്‍ന്നു വന്ന കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചു. ഏരൂര്‍ ആലഞ്ചേരി-ഓന്ത്പച്ച റോഡില്‍ കരുകോണിന് സമീപമാണ് ചെടി വളര്‍ന്നുനിന്നത്. 164 സെന്റിമീറ്റര്‍ നീളമുള്ളതാണ് നശിപ്പിക്കപ്പെട്ട ചെടി. കാട്ടുചെടിയാണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. അതിനാല്‍ ആരുമിത് കാര്യമാക്കിയിരുന്നില്ല. കഞ്ചാവ് കച്ചവടം നടത്തുന്നവരിലാരെങ്കിലും വളര്‍ത്തിയതാകാമെന്ന് കരുതപ്പെടുന്നു. ഈ പ്രദേശത്ത് അടുത്ത കാലത്തായി നിരവധി കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുടുള്ളതാണ്. എക്‌സൈസ് ഓഫീസില്‍ ലഭിച്ച ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി ചെടി നശിപ്പിച്ചത്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ബിനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്, നിനീഷ് എന്നിവരുടെ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. കൊല്ലം ജില്ലയിൽ കഞ്ചാവ് വിൽപന കൂടി വരുന്ന ഒരു ജില്ല ആയി മാറിയിരിക്കുന്നതായി മാറിയിരിക്കുന്നു.
കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി.…
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു…
കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16…
പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…
തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…
പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച "കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം" എന്ന്…