കൽപ്പറ്റ:ഉരുള്‍പൊട്ടലില്‍ രക്ഷപ്രവര്‍ത്തനം ദുഷ്‌കരം; സുലൂരില്‍ നിന്ന് ഹെലികോപ്‌റ്ററുകള്‍ എത്തിക്കും, മന്ത്രിമാര്‍ വയനാട്ടിലേക്ക്.ഇന്നലെ രാത്രി 2 മണിയോടെ ഉരുൾപൊട്ടൽ തുടക്കം ആളുകൾ എന്തെന്നറിയാതെ പല സ്ഥലങ്ങളിലേക്ക് ഓടിപ്പോയി. ചാലിയാർ പുഴയിൽ മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ഉരുൾപൊട്ടിയ സ്ഥലം ജനവാസ മേഖല ആയതിനാൽ ധാരാളം ജനങ്ങൾ പല ഭാഗത്തും കുരുങ്ങി കിടപ്പുണ്ട് മരണങ്ങൾ കുറെയധികം സംഭവിച്ചിട്ടുണ്ടാകും പല റിസോട്ടുകളിലും ആളുകൾ അഭയം തേടിയിട്ടുണ്ട്. റോഡ് യാത്ര ഒഴിവാക്കണം. വാഹനങ്ങളുടെ ബ്ലോക്ക് ഉണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാകും. എല്ലാവരും ദുരന്ത സ്ഥലങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.വയനാട്ടിലെ ഉരുൾപൊട്ടൽ: കൺട്രോൾ റൂം തുറന്നു; സഹായം ലഭിക്കാൻ ബന്ധപ്പെടുക
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ മുങ്ങി.ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വ്യോമസേന ഹെലികോപ്റ്റർ വയനാട്ടിലെത്തും. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോർട്ടുണ്ട്. പാലക്കാട് ഇരട്ടക്കുളത്തിന് സമീപം പയ്യക്കുണ്ടില്‍ ഉരുള്‍പൊട്ടലുണ്ടായി. മംഗലം ഐടിസി പരിസരം വെള്ളത്തിലായി.ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ ഒലിച്ചുപോയി. മുണ്ടക്കൈയില്‍ മാത്രം 300 ഓളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. 10 തോട്ടം തൊഴിലാളികളെ കാണാതായതായി ഹാരിസണ്‍സ് അറിയിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
മലപ്പുറം:ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനവും മലപ്പുറം ജില്ല ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം,…
കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണനേട്ടം തൊഴിലാളികളെ പട്ടിണിക്കിട്ടത്: കെ.സുധാകരന്‍ എംപി തിരുവനന്തപുരം: തൊഴിലാളി വര്‍ഗത്തോട് പ്രീതി പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ…
കൊല്ലം : ആനുകൂല്യ നിഷേധത്തിനാൽ പെൻഷൻകാരെ നിരാശരാക്കുന്നതാണ് ഇടതു തുടർ ഭരണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി. ജയപ്രകാശ്.പറഞ്ഞു. …
കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം" എന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ഊർജ്ജം ഇഷ്ടപ്പെടാത്തവരാണ്…
ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രിസ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപിപ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ്…
വനിതാ ദിനത്തോടനുബന്ധിച്ച് 2025 മാർച്ച് മൂന്ന് മുതൽ മാർച്ച് 6 വരെ നാല് വെബിനാറുകൾ സംഘടിപ്പിക്കുന്നു. ജോയിൻ്റ് കൗൺസിലിന്റെ ഔദ്യോഗിക…