തിരുവനന്തപുരം:ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985 ലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമം അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ അപ്പീല്‍ നല്‍കിയ ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ നിയമത്തിലെ സെക്ഷന്‍ 20 അനുസരിച്ച് കഴിയും. എന്നാല്‍ ഈ വകുപ്പിന് ഇപ്പോള്‍ സര്‍ക്കാര്‍ കാലപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കുലറില്‍ അപ്പീല്‍ സമര്‍പ്പിച്ച് 6 മാസം കഴിഞ്ഞ് മാത്രമേ ജീവനക്കാരന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇത് നിലവിലെ സര്‍വീസ് നിയമങ്ങളില്‍ ഒരിടത്തും സൂചിപ്പിച്ചിട്ടില്ലാത്ത കാലദൈര്‍ഘ്യമാണ്. 6 മാസം കഴിയുമ്പോള്‍ പല ഉത്തരവുകളുടെയും പ്രസക്തി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈനില്‍ നടത്തണമെന്ന ഉത്തരവ് 2017 ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷം വകുപ്പുകളിലും നടപ്പിലാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് പകരം ജീവനക്കാര്‍ക്ക് നീതി നിഷേധിക്കുന്ന വിധത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ദുര്‍ബലമാക്കുന്ന ജൂലൈ 26 ലെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…