Categories: New Delhi

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ; സർക്കുലർ അനുചിതം കേരള എൻജിഒ യൂണിയൻ.

തിരുവനന്തപുരം:സർവീസ് സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാർ നിയമപരമായ പരിഹാരം തേടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പുനഃപരിശോധിക്കണമെന്ന് കേരള എൻജിഒ യൂണിയൻ.
ജീവനക്കാർ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം തേടി ഹൈക്കോടതിയെയാണ് സമീപിച്ചിരുന്നത്.ഹൈക്കോടതിയിൽ നിലവിലുള്ള നിരവധിയായ കേസുകൾക്ക് പുറമെ സർവീസ് സംബന്ധമായ കേസുകൾ കൂടി വരികയും യഥാസമയം അവ തീർപ്പാക്കാൻ കഴിയാതെ വരുകയും ചെയ്തപ്പോൾ കേസുകളുടെ എണ്ണം വൻതോതിൽ വർധിച്ചു. ഭരണ നിർവഹണത്തിൻ്റെ കേന്ദ്രം തിരുവനന്തപുരവും ഹൈക്കോടതി എറണാകുളത്തും ആയതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ വേറെയും ഉണ്ടായി.ഹൈക്കോടതിയിൽ സർവീസ് സംബന്ധമായ കേസുകൾ ധാരാളമായി കെട്ടിക്കിടക്കുന്നതിന് ഇടയായ സാഹചര്യത്തിലാണ് ആയതിലേക്കായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആരംഭിക്കുവാൻ സർക്കാർ തീരുമാനിക്കുകയും ആവശ്യമായ നിയമനിർമാണം നടത്തുകയും ചെയ്തത്. 2010 ൽ LDF സർക്കാരാണ് തിരുവനന്തപുരത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആരംഭിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ഫുൾ ബഞ്ചും തിരുവനന്തപുരത്തും എറണാകുളത്തും ഒരോ അഡീഷണൽ ബഞ്ചും പ്രവർത്തിക്കുന്നു. 1985 ലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആക്ടിലെ ചട്ടം 19 പ്രകാരം ജീവനക്കാർക്ക് സർവീസ് സംബന്ധമായ വിഷയങ്ങളിൽ പരിഹാരം കാണുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. നിരവധി ജീവനക്കാർ അവരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഗൗരവമുള്ള സർവീസ് വിഷയങ്ങൾക്ക് അപ്പുറം വ്യക്തിഗത താല്പര്യങ്ങൾക്ക് മുൻതൂക്കമുള്ളതോ, സ്ഥാപന മേലധികാരി മുതൽ വകുപ്പ് തലവൻ വരെയുള്ള ഉദ്യോഗസ്ഥർക്ക് വളരെ ലളിതമായി പരിഹരിക്കാൻ കഴിയുന്നതോ ആയ വിഷയങ്ങൾക്ക് പോലും ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്ന നില വന്നു. പ്രതിവർഷം ശരാശരി 3000ത്തിലേറെ കേസുകൾ ട്രൈബ്യൂണലിൽ ഫയൽ ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ലഭ്യമായ അവസരത്തെ ഒരു വിഭാഗം ജീവനക്കാർ ദുരുപയോഗം ചെയ്തതുമൂലം കേസുകൾ ധാരാളമായി കെട്ടിക്കിടക്കാൻ ഇടയാക്കി.ഇത് പരിഹരിക്കാനെന്ന പേരിലാണ് ഇപ്പോൾ സർവീസ് സംബന്ധമായ വിഷയങ്ങളിൽ ഭരണപരമായ പരിഹാരമാർഗ്ഗങ്ങൾ വിനിയോഗിച്ച ശേഷം മാത്രമേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്ന സർക്കുലർ ജൂൺ 24ന് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമത്തിലെ ഇരുപതാം ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ജീവനക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നത്തിൽ തീർപ്പു കൽപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് ആറുമാസം പൂർത്തിയായ ശേഷവും പരിഹാരമുണ്ടായില്ലെങ്കിൽ മാത്രമേ ട്രൈബ്യൂണലിനെ സമീപിക്കാനാകൂ. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഭരണനിർവഹണം വേഗത്തിലാക്കുന്ന ഗുഡ് ഗവേർണൻസിന്റെ കാലത്ത് ഈ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന 1985 ൽ പാസാക്കിയ ഒരു നിയമത്തിന്റെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് സമയപരിധി നിശ്ചയിക്കുന്നത് അങ്ങേയറ്റം അനുചിതമാണ്. മാത്രമല്ല ഒരിക്കൽ പോലും ചട്ടം 20 ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരുടെ കേസുകൾ മാറ്റിവച്ചിട്ടുമില്ല. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളും ഉയർന്ന പൗരാവകാശ സംരക്ഷണ ബോധവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ആവശ്യങ്ങളും അവകാശങ്ങളും ഉയർത്തി പരാതിയും കേസുമൊക്കെ നൽകുന്നത് വലിയ പാതകമായി കാണാൻ കഴിയില്ല. ഇവിടെ സർക്കാർ ചെയ്യേണ്ടത് വകുപ്പ് തലത്തിലും സർക്കാർ തലത്തിലും നൽകുന്ന ഒരോ പരാതിയിൻ മേലും സമയബന്ധിതമായി പരിഹാര നടപടിയുണ്ടാക്കുകയാണ്. ഇത് സംബന്ധിച്ച് നിരവധി നിർദേശങ്ങൾ ഭരണപരിഷ്കാരത്തിൻ്റെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുണ്ട്. ഒരാളുടെ പരാതി സമയബന്ധിതമായി പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കുന്നുണ്ട് എന്നും സുതാര്യമായും നീതിയുക്തമായും തീർപ്പാക്കുമെന്നും ഉറപ്പുവരുത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. സേവനാവകാശ നിയമങ്ങൾ നടപ്പിലാക്കുമ്പോഴും പോരായ്മകൾ തിരുത്താൻ കഴിയണം. മറ്റൊരു പ്രധാന കാര്യം ചട്ടം 20 ൽ പറയുന്ന 6 മാസ കാലാവധിയെ കുറിച്ചാണ്. വിവര സാങ്കേതികവിദ്യയുടെ അഭൂതപൂർവ്വമായ വളർച്ചയുടെ കാലഘട്ടത്തിൽ, വിവരാവകാശ – സേവനാവകാശ നിയമങ്ങൾ നടപ്പിലാക്കിയ ഒരു സമൂഹത്തിൽ വകുപ്പ് – സർക്കാർ തലത്തിൽ ഒരു പരാതി തീർപ്പിക്കാൻ 6 മാസം കാലവധി നിഷ്ക്കർഷിക്കുന്നത് കാലോചിതമല്ല. അതുകൊണ്ട് തന്നെ 6 മാസ കലാവധിക്ക് ഭേദഗതിയും പരാതി പരിഹാര നടപടികൾക്ക് വേഗതയും സമയനിഷ്ഠയും ഉറപ്പാക്കുന്ന മാറ്റങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കണം. സമീപകാലത്ത് വന്ന കണക്കനുസരിച്ച് പതിനൊന്നായിരത്തിലധികം കേസുകൾ KAT ൽ തീർപ്പാകാതെ കിടക്കുകയാണ്. ഇത് ആശാവഹമായ കാര്യമല്ല. ട്രൈബ്യൂണലിൽ കേസ് കേൾക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്യുന്ന നടപടികൾ ഉൾപ്പെടെ പുരോഗമനപരമായ മാറ്റങ്ങൾക്ക് വിധേയമാകണമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യയിൽ കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മധ്യ പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ
ഒമ്പത് സംസ്ഥാനങ്ങളിൽ മാത്രമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്നത്. സമീപകാലത്ത് ചില സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന അഡ്മിനിസ്ട്രേറ്റീവ് കോടതികൾ നിർത്താലാക്കുന്ന സാഹചര്യവും ഉണ്ടായി. സിവിൽ സർവീസ് തന്നെ ഇല്ലാതാകുന്ന ഇത്തരം ഇടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതികൾക്ക് പ്രസക്തിയുണ്ടാവില്ല. ഏതായാലും കേരളം സ്വീകരിക്കുന്ന പാത ഇതൊന്നുമല്ലെന്ന് നാം പല ഘട്ടത്തിലും തെളിയിക്കുകയും മാതൃക ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും അത് തുടരാൻ കഴിയണം.
ഈ സാഹചര്യത്തിൽ അനാവശ്യ കാര്യങ്ങൾക്കായി ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്ന രീതി ഒഴിവാക്കുന്നതിനായി ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരികയും ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന സർക്കുലർ പുനപരിശോധിക്കുകയും ചെയ്യണമെന്ന് കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ആവശ്യപ്പെട്ടു.

News Desk

Recent Posts

എസ്ആർഎം യു വിന് വീണ്ടും അംഗീകാരം.

കൊല്ലം : റയിൽവേയിൽ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ വിജയിച്ച സതേൺ റയിൽവേ മസ്തൂർ യൂണിയൻ (SRMU)കൊല്ലം റയിൽവേസ്റ്റേഷനിൽ…

2 hours ago

ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ

കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്.…

2 hours ago

ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു. -ചവറ ജയകുമാര്‍.

ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍…

5 hours ago

മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കണം: മന്ത്രി എം.ബി രാജേഷ്.

കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം…

5 hours ago

കെ.എസ്.എസ് പി.എ ജില്ലാ സമ്മേളനം ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…

12 hours ago

കേരള പോലീസ് പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം.

തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…

12 hours ago