Categories: New Delhi

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിലെന്ന് ബന്ധുക്കളുടെ പരാതി

കൊച്ചി: യുവ നടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സിദ്ദിഖിനെ കുറിച്ച് വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ പറഞ്ഞു. സുഹൃത്തുക്കളെ വേഗം വിട്ടയക്കണമെന്നും ഷഹീന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസിന്റെ വിശദീകരണം.

News Desk

Recent Posts

അങ്കണവാടി ക്ഷേമനിധി , 10 കോടി രൂപ കൂടി അനുവദിച്ചു.

തിരുവനന്തപുരം. അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 10 കോടി രൂപ കൂടി അനുവദിച്ചു.വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍…

3 minutes ago

കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.

തളിപ്പറമ്പ:കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.കഴിഞ്ഞ മാസം 17നാണ് തളിപ്പറമ്പ് ചവനപ്പുഴയിലെ…

39 minutes ago

സി.പി ഐ (എം) പത്തനംതിട്ട ഡി സി യോഗംവിളിക്കാനിരിക്കെ,പത്മകുമാറിൻ്റെ വാക്കുകൾഅച്ചടക്കനടപടിയെ ഞാൻ ഭയക്കുന്നില്ല നടപടി എടുക്കട്ടെ പറയാനുള്ളത് പറയാൻ എനിക്കിപ്പോഴെ കഴിയു.

ആറന്മുള:പദവിയുടെ പേരിൽ വെല്ലുവിളിച്ച മുതിർന്ന നേതാവ് പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ചേരും. …

2 hours ago

തട്ടിപ്പുകാര്‍ക്കും ആത്മീയ കച്ചവടക്കാര്‍ക്കും മതചിഹ്നങ്ങള്‍ രക്ഷപ്പെടാനുള്ള വഴി. ഇടുക്കിയുടെ ഭൂമി ഇനി ഏതൊക്കെ കൈവഴികളിൽ.

ആത്മീയ ബന്ധമുള്ളവരുടെ കൈകൾ ശുദ്ധമാണെന്ന് വരുത്തി തീർക്കുന്ന നടപടികൾ അവർ തന്നെ സ്വയം ചെയ്യുകയും നിൽക്കാൻ ഇടമി ല്ലാതെ വരുമ്പോൾ…

3 hours ago

മുയ്യത്തെ കർഷകർക്ക് ആദ്യ ഘട്ട തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.

തളിപ്പറമ്പ:ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിച്ച് സ്വയം വിപണനം നടത്തി കാർഷിക കേരളത്തിന് തന്നെ മാതൃകയായ കുറുമാത്തൂർ മുയ്യത്തെ കർഷകർക്ക്…

3 hours ago

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നു. കെ.പി. രാജേന്ദ്രൻ.

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതിനു പകരം താൻ നിർവ്വഹിക്കേണ്ടതായ ഉത്തരവാദിത്തത്തിൽ…

9 hours ago