സി.പി ഐ (എം) ൻ്റെ കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയിൽ ചുമതല പ്രകാശ് കാരാട്ടിന് നൽകാൻ സാധ്യത

ന്യൂഡൽഹി :സി.പി ഐ (എം) കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന എക്സിക്യൂട്ടീവ് നിർദ്ദേശം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. എന്നാൽ മധുരയിൽ നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്താൻ മതിയെന്ന നിർദ്ദേശമുണ്ടെങ്കിലും മുൻ ജനറൽ സെക്രട്ടറിക്ക് പാർട്ടിയുടെ ഏകോപന ചുമതല നൽകുമെന്നറിയുന്നു പിവി അൻവർ ഉയർത്തിയ വിഷയങ്ങളിൽ പാർട്ടി സംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്നും ബിജെപിയുമായി കേരള സർക്കാർ ധാരണയിലെന്ന വാദം ചെറുക്കണമെന്നും പോളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.അതേ സമയം അതൃപ്തി തുടരുന്നതിനിടെ ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയിട്ടില്ല. ഇന്നലെ അന്തരിച്ച പുഷ്ചൻറെ സംസ്കാര ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ എത്താനാവില്ലെന്നാണ് പ്രതികരണം.കേരളത്തിലെ പാർട്ടിയിൽ ഉരുണ്ടു കൂടിയ പ്രശ്നങ്ങളും ചർച്ചയാകും എന്നാൽ പരിഹാരവും നിർദ്ദേശിക്കും അത് നടപ്പിലാക്കുകയാവും പാർട്ടി സംസ്ഥാന ഘടകത്തിൻ്റെ മുന്നിലുള്ള വെല്ലുവിളി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.