നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്,പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്ത് പോലീസ്,ഇവരുടെ പേരിൽ കേസെടുത്തത് പരാതിക്കാർ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ.
കക്ഷത്തിരിക്കുന്ന സ്ത്രീപക്ഷമോ ഉത്തരത്തിലിരിക്കുന്ന മുകേഷോ സിപിഎം ഏതെടുക്കും.എം മുകേഷിനെ എം എൽ എ സ്ഥാനത്ത് തുടരുന്നതിൽ വെട്ടിലായി സിപിഐ എം. മുകേഷിനെ സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ
സി പി ഐ എമ്മിൻ്റെ എം എൽ എ മാർക്കെതിരെ ലൈംഗിക പീഡനാരോപണം മുമ്പ് ഇത്ര വ്യാപകമായി ഉയർന്നിട്ടില്ല. ചില നേതാക്കൾക്കെതിരെ ആരോപണമുയർന്നതും തീവ്രതയളവ് അന്വേഷണവുമൊക്കെ വലിയ ചർച്ചയായിട്ടുണ്ട്. ഇത്തവണത്തേത് സി പി ഐ എമ്മിനെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. സ്ത്രീപക്ഷ നിലപാട് പുലർത്താൻ ആഹ്വാനം ചെയ്യുന്ന നേതാക്കളും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ കരുത്തരായ നേതാക്കളുമൊക്കെയുള്ള പാർട്ടി പക്ഷേ ഇപ്പോൾ ചെന്നുപെട്ടിരിക്കുന്നത് അസാധാരണ സ്ഥിതിയിലാണ്. നടിയുടെ പരാതിയിൽ കേസെടുത്താൽ എം എൽ എ സ്ഥാനത്ത് തുടരാൻ മുകേഷിനെ സിപിഐ എം അനുവദിക്കുമോ എന്നതാണ് കാതലായ ചോദ്യം . ലൈംഗികാരോപണങ്ങളിൽ കേസ് നേരിടുന്ന 2 എം എൽ എ മാർ കോൺഗ്രസിലുണ്ടല്ലോ എന്നാണ് ചില സി പി ഐ എം നേതാക്കളുടെ ചോദ്യം .
കോൺഗ്രസ് നിലപാട് സമീകരിക്കുകയല്ലല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യേണ്ടതെന്ന് സ്ത്രീപക്ഷ പ്രവർത്തകരുടെ മറു ചോദ്യം . ഇനി നിലപാട് എടുക്കേണ്ടത് സി പി ഐ എം നേതൃത്വമാണ്. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസം മുകേഷിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. മുകേഷിനെ രാജിവെയ്പ്പിച്ചാൽ ഉപതെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലം നഷ്ടമാകുമോ എന്ന ആശങ്ക സി പി ഐ എമ്മിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുകേഷിനേക്കാൾ വലിയ ഭൂരിപക്ഷം എൻ കെ പ്രേമചന്ദ്രന് ലഭിച്ച മണ്ഡലമാണ്. സീറ്റാണോ പ്രതിച്ഛായയാണോ സ്ത്രീപക്ഷത്താണോ സി പി ഐ എം എന്നാണ് ഇനി അറിയേണ്ടത്.എന്നാൽ മുകേഷ് മാറിനിന്നാൽ സീറ്റ് മോഹികളും രംഗത്തുണ്ട്. സി.പി ഐ എം ൽപലരും കൊല്ലം സീറ്റ് കിട്ടാനുള്ള അവസരം നോക്കിയിരിക്കുകയാണ്. രാജീവച്ചാൽ സന്തോഷമാണ് എന്നു പറയുന്നവരും പാർട്ടിക്കുള്ളിലുണ്ട്. എന്നാൽ മുകേഷ് രാജിവച്ചാൽ കൂടുതൽ സന്തോഷം കോൺഗ്രസനിന്നാണ് ‘ബിന്ദു കൃഷ്ണ കുറച്ചു നാളായി സീറ്റ് മോഹത്തിലാണ്. കൊല്ലം മണ്ഡലത്തിലെ സകല മരണ വീടുകളിലും വിവാഹ സൽക്കാര വീടുകളിലും നിറഞ്ഞുനിൽക്കുകയാണ്. തോപ്പിൽ രവിയുടെ മകനും ഒരു കൈ നോക്കാൻ രംഗത്തുണ്ട്. ഇവർ തമ്മിൽ മൽസരിച്ചാൽ മറ്റൊരാൾക്കാകുംസീറ്റ് കിട്ടുക. അപ്പോൾ ജയം ഇടതുപക്ഷത്താവും. എന്നതും കണക്ക് കൂട്ടുന്നവരും ഉണ്ട്. ബി.ജെ പി യെ സംബന്ധിച്ച് പൊതു സമ്മതനായ സ്ഥാനാർത്ഥി വന്നാൽ കടന്നു കൂടാം. പക്ഷേ അവിടെയും ഗ്രൂപ്പ് പോര് അവരെയും കുഴയ്ക്കുന്നുണ്ട്.എതായാലും വരും ദിവസങ്ങൾ നിർണ്ണായകമാണ്.
കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ…
വേനൽക്കാലമാണേ... സൂക്ഷിക്കണേ... ഇനി വേനൽക്കാലമായതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്. പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന…
കൊല്ലം :പോക്സോ കേസിൽ കൊല്ലം രാമൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ക്ലീനറിനേയുമാണ് ശക്തികുളങ്ങര…
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…
ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…