കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.
മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പു കടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവൻതുരുത്തി പെരവൻമാട് കടവിൽ തോണി മറിഞ്ഞും അപകടമുണ്ടായി. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് പേരേയും രക്ഷപ്പെടുത്തി. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. അതേസമയം, വയനാട്ടിലും വിവിധ ഭാഗങ്ങളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ മേപ്പാടിയിൽ മൂന്ന് സ്കൂളുകൾക്ക് അവധി നൽകി. വെള്ളാർമല വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല, മുണ്ടക്കൈ യുപി സ്കൂളുകൾക്കാണ് അവധി നൽകിയത്.
കനത്ത മഴയെ തുടർന്ന് മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് കൂവളം കുന്നിലേക്ക് പോകുന്ന റോഡിന് സമീപം പുഴയരികിലും മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിലും മണ്ണിടിച്ചിൽ ഉണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലെ 3 കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും മുൻകരുതൽ എന്ന നിലയ്ക്ക് ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര സാഗർ അണക്കെട്ടിൽ നിലവിൽ 772.85 ആണ് ജലനിരപ്പ്. 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. മലപ്പുറത്ത് ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നു.
കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ…
ന്യൂദില്ലി: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ…
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. 10 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.…
ഹനീഫ് അഥേനിയുടെ മാർക്കൊ എന്ന പാൻ ഇന്ത്യൻ ചിത്രം വലിയ വിജയത്തിൽ നിൽക്കുമ്പോൾ ഈ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അല്ലാതെ…
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി…
തിരുവനന്തപുരം: പിണറായി സർക്കാർ ഫാഷിസ്റ്റ് സർക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതെന്ന് യുഡിഎഫ് കൺവീനർ…