കൊച്ചി: പ്രകൃതിയെ അനുകരിക്കുക വഴിയായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സുശക്തമായ പ്രതിവിധിയായി മാറുകയും പ്രശ്നങ്ങളെ പർവ്വതികരിക്കുന്നതിനു പകരം സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള നിത്യ നൂതന സാങ്കേതികവിദ്യകളുടെ വാതായനങ്ങൾ തുറന്ന് തരുകയും ചെയ്യുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻ്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഡയറക്ടർ ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി പ്രസ്താവിച്ചു.
തൃക്കാക്കര ഭാരത മാതാ കോളേജിലെ ഇൻ്റർനാഷണൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഭിനന്ദന ദിനാഘോഷങ്ങൾ (Artificial Intelligence Appreciation Day) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത മാതാ ഓട്ടോണമസ് കോളേജിലെ ഇൻ്റഗ്രേറ്റഡ് എം.എസ് സി . കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ലിസി കാച്ചപ്പള്ളി അധ്യക്ഷത വഹിച്ചു. വകുപ്പു മേധാവി ഡോ. ജോൺ റ്റി. ഏബ്രഹാം, കൺവീനർ ഹരികൃഷ്ണൻ പി തുടങ്ങിയവർ പ്രസംഗിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസും സുസ്ഥിര വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ഫാദർ ഡോക്ടർ അഗസ്റ്റിൻ പാംപ്ലാനി നേതൃത്വം നൽകി.
വിവിധ ഡിപ്പാർട്ട്മെൻ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഇംഗ്ലീഷ് വകുപ്പിലെ ആൽബിൻ ദേവസിയും സഹീറ പി. എസ്, ടീം നേടി. രണ്ടാം സ്ഥാനം ഇക്കണോമിക്സ് വകുപ്പിലെ സഫ്ന സലീം, നേഹ എസ് കുമാർ , ടീം നേടി.
അക്കാദമിക് ഡയറക്ടർ ഡോ. കെ. എം. ജോൺസൺ സമ്മാനദാനം നിർവഹിച്ചു.
തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ…
ആറ്റിങ്ങൽ:കിളിമാനൂർ പൊങ്ങനാട് തകരപ്പറമ്പ് സന്തോഷ് ഭവനിൽ പരേതനായ താലൂക്ക് പഞ്ചായത്ത് ഓഫീസർ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ…
കോട്ടയം: പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട്…
എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ…
മനുഷ്യനെ മനുഷ്യനായി കാണുക, ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന…
കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ…