Categories: New Delhi

ജീവനക്കാർ ജനപക്ഷ സിവിൽ സർവീസിന്റെ സുതാര്യ മുഖങ്ങളാകണം — പി.പി സുനീർ എം.പി.

കൊല്ലം : പൊതുസമൂഹത്തിന് പരമാവധി സേവനങ്ങൾ എത്തിക്കുക എന്നതായിരിക്കണം ജീവനക്കാരുടെ ലക്ഷ്യമെന്നും സർക്കാരിനും പൊതുസമൂഹത്തിനുമി ടയിൽ കണ്ണികളായി പ്രവർത്തിക്കുന്ന ജീവനക്കാർ ജനപക്ഷ സിവിൽ സർവീസിന്റെ സുതാര്യ മുഖങ്ങളായി മാറണമെന്നും പി. പി സുനീർ എം.പി. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നിലകൊള്ളുന്നതിനൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത കൂടി ഉയർത്തിപ്പിടിക്കുന്നതാകണം സർവീസ് സംഘടനകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കുളക്കടയിൽ സി.കെ ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ ജൂൺ 29,30 തിയതികളിലായി നടക്കുന്ന ദ്വിദിന സംസ്ഥാന നേതൃ പഠനക്യാമ്പ് “സമന്വയം 2024” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയിൽ രാജ്യത്തിന് ഇനിയും പ്രതീക്ഷയുണ്ടെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു രാജ്യത്ത് നടന്നതെന്ന് പി.പി സുനീർ എം.പി അഭിപ്രായപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങളും സാമ്പത്തിക സ്രോതസ്സുകളും പരമാവധി ദുരുപയോഗം ചെയ്യപ്പെട്ടുവെങ്കിലും വർഗീയവാദികൾക്ക് ലക്ഷ്യമിട്ട വിജയം കൈവരിക്കാനായില്ല എന്നത് ജനാധിപത്യ വ്യവസ്ഥയിൽ ശുഭപ്രതീക്ഷ നൽകുന്നു.
രാഷ്ട്രീയ നിരക്ഷരരല്ല രാജ്യത്തുള്ളതെന്ന് ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിരൽചൂണ്ടുന്നു. രാജ്യത്തെ കർഷകരും സാധാരണ ജനങ്ങളും ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണ് വർഗീയവാദികൾക്ക് തിരിച്ചടിയായത്.
ഭരണവിരുദ്ധ വികാരമല്ല സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തിരിച്ചടിയായത്, മറിച്ച് പുരോഗമനവാദികൾക്കിടയിൽ പോലും വർദ്ധിച്ചുവരുന്ന വർഗീയ ചിന്തകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക്‌ നൽകുന്ന സേവനത്തിൽ മുൻഗണനകൾ നിശ്ചയിക്കുന്നതിൽ സർക്കാരും ജാഗ്രത കാട്ടണമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നറിയിപ്പ് തരുന്നു. സർക്കാർ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നതും ആവിഷ്കരിക്കുന്നതുമായ പദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കുന്നതിൽ ജീവനക്കാരുടെ പങ്ക് വിലപ്പെട്ടതാണെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജീവനക്കാർ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ജെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം ഹാരിസ് സ്വാഗതം പറഞ്ഞു.
കെജിഒഎഫ് മുൻ സംസ്ഥാന പ്രസിഡന്റ് സജികുമാർ കെ.എസ്, സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി പി.പ്രീയ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. രാജേന്ദ്രൻ, കെജിഒഎഫ് സംസ്ഥാന ട്രഷറർ വിമൽകുമാർ എം.എസ് എന്നിവർ സംസാരിച്ചു.
“സാംസ്കാരിക മേഖലയിലെ ഫാസിസ്റ്റ് അധിനിവേശം” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ വിഷയാവതരണം നടത്തി.
കെജിഒഎഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബിജുക്കുട്ടി “സർവ്വീസ് സംഘടനാ ചരിത്രത്തെക്കുറിച്ചും, മാധ്യമ പ്രവർത്തകൻ എം.മുകേഷ് “നവമാധ്യമങ്ങളും സംഘടനയും” എന്ന വിഷയത്തെ ആസ്പദമാക്കിയും, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷീല ഇമ്മാനുവേൽ സ്‌ട്രെസ് മാനേജ്മെന്റ് എന്ന വിഷയത്തിലും ക്ലാസ്സെടുത്തു.
തുടർന്ന് ക്യാമ്പ് പ്രതിനിധികൾ അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി.
സംസ്ഥാന നേതൃപഠന ക്യാമ്പ് “സമന്വയം 2024” – ന്റെ സമാപന ദിവസമായ ഞായറാഴ്ച സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം നടക്കും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു, ‘കില’ ഫാക്കൽറ്റി അംഗം വി.കെ സുരേഷ് ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. 14 ജില്ലകളിൽ നിന്നുള്ള 150 പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന സംസ്ഥാന നേതൃപഠന ക്യാമ്പ് “സമന്വയം 2024” ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

News Desk

Recent Posts

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

2 hours ago

സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…

2 hours ago

വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ടൂറിസ്റ്റ് ബസ് ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…

3 hours ago

ഷാരോൺ വധക്കേസിൽ അന്തിമവാദം പൂർത്തിയായി, ശിക്ഷാവിധി തിങ്കളാഴ്ച.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…

3 hours ago

പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു.

വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…

7 hours ago

ചവറ ബ്ലോക്ക് പഞ്ചായത്തിലെ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം.

കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…

11 hours ago