Categories: New Delhi

“ഉദ്യോഗസ്ഥർ ഓഫീസ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്ന്:ബോബി ചെമ്മണ്ണൂർ”

കൊച്ചി : സർക്കാർ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വണം ഓഫീസ് മുറികളിൽ മാത്രമായി ചുരുക്കരുതെന്ന് പ്രമുഖ സംരഭകനും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ടു. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ നിർവ്വഹിക്കുന്ന സേവനം എന്തെന്ന് പൊതുജനത്തെ അറിയിക്കുവാൻ കൂടി ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം എറണാകുളം ജില്ലാ കളക്ടർ എസ്.കെ.ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യപുരോഗതിയ്ക്കായുള്ള പദ്ധതികൾ തയ്യാറാക്കുന്നതിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നിർണ്ണായക പങ്കാണ് നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് നിർവ്വഹിക്കുന്ന സേവനങ്ങൾ പൊതുജനത്തെ അറിയിക്കുവാൻ ഇത്തരം പരിപാടികൾ സഹായകരമാകുമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി.ഷോജൻ നേതൃത്വം നൽകിയ കൂട്ടയോട്ടത്തിൽ ഇരുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ ആന്റ് ഫാർമേഴ്സ് വെൽഫെയർ അഡ്വൈസർ ജോസഫ്.സി.എഫ് മുഖ്യ അതിഥിയായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
കൂട്ടയോട്ടത്തിനും സെമിനാറിനും അഡീഷണൽ ജില്ലാ ഓഫീസർമാരായ ജമാൽ.കെ.എം, സാബു.പി.ജി, റിസർച്ച് ഓഫീസർ ഇന്ദു.കെ.എ, റിസർച്ച് അസിസ്റ്റന്റുമാരായ മനില.കെ.കെ, സൂര്യ നാരായൺ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ശ്രീകാന്ത്.എസ്.നായർ തുടങ്ങിയവർ നേതൃത്വം നൽകി.

News Desk

Recent Posts

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…

6 hours ago

“വിവാദങ്ങളില്‍ നയം മാറ്റമില്ല ഞങ്ങള്‍ ഞങ്ങളായി തന്നെ തുടരും: ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ…

6 hours ago

പ്രവീൺ വീട്ടിലെത്തുമ്പോൾ രവീണയും സുരേഷും വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചതോടെ ദമ്പതികൾക്കിടയിലും തർക്കം ഉടലെടുത്തു. പ്രവീണിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

ഹരിയാനയിലെ ഭിവാനിയിൽ നഗരത്തിന് പുറത്തുള്ള ഒരു അഴുക്കുചാലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രവീൺ എന്ന യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രവീണിന്റെ…

15 hours ago

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, തുടങ്ങിയവർ അഭിനയിക്കുന്നകേപ്ടൗണ്‍ ട്രെയ്‌ലര്‍ ലോഞ്ച്.

കൊച്ചി:എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന…

15 hours ago

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പൂജ.

കൊച്ചി:വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കിജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ…

16 hours ago

“ഹത്തനെ ഉദയ” (പത്താമുദയം) ഏപ്രിൽ 18-ന്.

കൊച്ചി: നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ഹത്തനെ ഉദയ"…

16 hours ago