Categories: New Delhi

പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും.

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിക്കുന്നു. മൃതദേഹത്തെ അനുഗമിക്കുന്ന എ കെ എം അഷറഫ് എം എൽ എ കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ, ജില്ലാ പോലീസ് മേധാവി ഡി.ശിൽപ എന്നിവർ സമീപം(Photo)തലപ്പാടിയിൽ കേരള പൊലീസ് മൃതദേഹം ഏറ്റുവാങ്ങി.

72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുനെ കണ്ടെത്തിയപ്പോൾ, ബാക്കിയാകുന്നത് ചില നൊമ്പരക്കാഴ്ചകളാണ്. പുഴയിൽ നിന്നും കരക്കടുപ്പിച്ച് ലോറിയുടെ ക്യാബിനിൽ നിന്നും കണ്ടെത്തിയത് മകൻ്റെ കളിപ്പാട്ടം, ബാഗ്, ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ തുടങ്ങിയവയാണ്. മകൻ്റെ കളിപ്പാട്ടം ക്യാബിനു മുന്നിൽ വച്ചുകൊണ്ടാണ് അർജുൻ യാത്ര ചെയ്തിരുന്നത്. ഇന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ നിന്ന് ഒരു അസ്ഥികഷണവും കണ്ടെത്തിയിട്ടുണ്ട്.

മകനുവേണ്ടി അർജുൻ ഇതിനു മമ്പു വാങ്ങിയ കളിപ്പാട്ടമാണെന്നും ഈ പ്രാവിശ്യത്തെ യാത്രക്ക് കളിപ്പാട്ടവും കൂടെ കൊണ്ടുപോയിരുന്നതായി അനിയന്‍ അഭിജിത്ത് പറയുന്നു.

ക്യാബിനു മുന്നിലെ ചെളി നീക്കം ചെയ്തപ്പോഴാണ് കളിപ്പാട്ടം കണ്ടെത്തിയത്. ഇന്നലെയാണ് ഗംഗാവലിപ്പുഴയിൽ നിന്നും അർജുൻ്റെ ലോറി കണ്ടെത്തിയത്. അതിൽ നിന്നും അഴുകിയ നിലയിൽ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. ക്യാബിനിൽ നിന്ന് കണ്ടെത്തിയത് അർജുൻ തന്നെയാണെന്ന് സ്ഥീരികരിക്കുന്നതിനായി ഡിഎൻഎ പരിശോധനയടക്കം നടക്കും. ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

അതേസമയം, അർജുനെ വീട്ടുമുറ്റത്ത് തന്നെ അന്ത്യ വിശ്രമം ഒരുക്കാൻ തയാറാവുകയാണ് കുടുംബം.

അർജുൻ പണിത വീടായതിനാൽ മകൻ ഇവിടെ തന്നെ വേണമെന്ന അച്ഛൻ്റെ ആഗ്രഹം കൂടി കണക്കിലെടുത്താണ്

News Desk

Recent Posts

“ആഴക്കടൽ ഖനനം : ധാതുമണൽ ലക്ഷ്യം വച്ചുള്ള കടൽകൊള്ള അനുവദിക്കില്ല:ടിജെ ആഞ്ചലോസ്”

കൊല്ലം :ധാതു മണൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ…

3 hours ago

“കളമശ്ശേരി പോളീ ടെക്നിക്കിൽ കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ”

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച…

8 hours ago

“ആശാ വർക്കർമാരുടെ സമരം അനാവശ്യം: ഇ പി ജയരാജൻ”

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്ന് സി.പി.ഐ എം നേതാവ് ഇ.പി ജയരാജൻ. സമരം ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചത്.…

8 hours ago

“അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമം”

അമൃതസര്‍: പഞ്ചാബിലെ അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമണം. ഒരാൾ ഇരുമ്പ് പൈപ്പ് കൊണ്ട് ആളുകളെ ആക്രമിച്ചു. ആക്രമണത്തിൽ…

14 hours ago

“കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ പരിശോധിച്ചത് 33709 വാഹനങ്ങള്‍, പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന മയക്കുമരുന്ന്”

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്‌സൈസ് സേന. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കിടെ 3568 റെയ്ഡുകള്‍ നടത്തുകയും, 33709 വാഹന പരിശോധനയില്‍…

14 hours ago

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം” — ജോയിന്റ് കൗൺസിൽ

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ   തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…

1 day ago