സെൻട്രൽ തായ്‌ലൻഡിലെ സമുത് സാഖോൺ നഗരത്തിലാണ് സംഭവം . 20 വർഷമായി രോഗികളെ ചികിത്സിക്കുകയും , ശസ്ത്രക്രിയ അടക്കം നടത്തുകയും ചെയ്ത വ്യാജ ഡോക്ടറാണ് അറസ്റ്റിലായത്. കിറ്റിക്കോൺ സാങ്‌ഗ്രി (46) ആണ് കുടുങ്ങിയത് . ഒൻപതാം ക്ലാസ് വരെ മാത്രം പഠിച്ച കിറ്റിക്കോൺ സ്വന്തമായി ക്ലിനിക്ക് സ്ഥാപിച്ചാണ് ചികിൽസ നടത്തി കൊണ്ടിരുന്നത്.സോഷ്യൽ മീഡിയായിൽ നല്ല പരസ്യം ഈ ക്ലീനിക്കിന് ഉണ്ടായിരുന്നു. കിറ്റിക്കോൺ ചികിൽസാ കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു.രോഗികൾ കിറ്റിക്കോണിന്റെ ക്ലിനിക്കിൽ ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു . എന്നാൽ അടുത്തിടെ കിറ്റിക്കോൺ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ഒരു രോഗിക്ക് ഗുരുതരമായ അണുബാധയുണ്ടായി. ഡോക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാൾ പോലീസിൽ പരാതി നൽകി. സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഈ വ്യാജ ഡോക്ടറെ പോലീസ് പിടികൂടിയത്.ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തുവന്നത്. അന്വേഷണത്തിൽ താൻ മെഡിസിൻ പഠിച്ചിട്ടില്ലെന്നും മെഡിക്കൽ ലൈസൻസ് ഇല്ലെന്നും ഇയാൾ സമ്മതിച്ചു. മെഡിക്കൽ പശ്ചാത്തലമോ ലൈസൻസോ ഇല്ലാതെ എല്ലാ മാസവും രണ്ടോ മൂന്നോ പേർക്ക് ഓപ്പറേഷൻ നടത്താറുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.ഓരോ ഓപ്പറേഷനും 13,000 മുതൽ 50,000 രൂപ വരെ ഈടാക്കിയതായും ഇയാൾ സമ്മതിച്ചു.സീസേറിയൻ ചെയ്യാതിരുന്നത് ഭാഗ്യമായി, അങ്ങനെ ചെയ്തിരുന്നെങ്കിൽ നേരത്തെ പിടിവീഴുമായിരുന്നു.ഏതായാലും കിറ്റിക്കോണിൻ്റെ ധൈര്യം അപാരം തന്നെ….
വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ, ഇടവ താഹ…
'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ്…
തളിപ്പറമ്പ:" ജീവിതത്തെ മുറുകെപ്പിടിക്കൂ, ലഹരിയെ അകറ്റി നിർത്തു" എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരി എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ്…
തളിപ്പറമ്പ:ആൾ കേരള പെയിൻ്റേഴ്സ് ആൻറ് പോളിഷേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു .ഫോക് ലോറിസ്റ്റ്…
മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി. ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത് സർവീസ് ) മക്കൾ…
കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30),…